Webdunia - Bharat's app for daily news and videos

Install App

പിണറായി കേരളം കണ്ട ഏറ്റവും ഭീകരനായ മുഖ്യമന്ത്രി, ശത്രുവിനെ ഏതുവിധേനയും ഇല്ലാതാക്കും: ഷാജഹാന്റെ അമ്മ

'പിണറായി കേരളം കണ്ടതില്‍ ഏറ്റവും ക്രൂരനും നിര്‍ദ്ദയനുമായ മുഖ്യമന്ത്രി’; ഷാജഹാന്‍ പുറത്തിറങ്ങിയില്ലെങ്കില്‍ നിരാഹാരം സെക്രട്ടേറിയേറ്റിനു മുന്നിലേക്ക് മാറ്റുമെന്ന് അമ്മ തങ്കമ്മ

Webdunia
ചൊവ്വ, 11 ഏപ്രില്‍ 2017 (08:39 IST)
ജിഷ്ണുവിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി  അമ്മ മഹിജ അടക്കം കുടുംബാംഗങ്ങൾ നടത്തിയ സമരത്തിൽ ഇടിച്ചുകയറാൻ ശ്രമം നടത്തിയെന്ന ആരോപണത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത ഷാജഹാനെ തിരിച്ചു കിട്ടാൻ സമരം ചെയ്യുമെന്ന് അമ്മ എൽ തങ്കമ്മ.
 
ജയിലില്‍ കഴിയുന്ന മകന്‍ കെഎം ഷാജഹാന്‍ ചൊവ്വാഴ്ച്ച പുറത്തിറങ്ങിയില്ലെങ്കില്‍ തന്റെ നിരാഹാരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റുമെന്ന് തങ്കമ്മ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്യുന്നുണ്ട് തങ്കമ്മ.
 
പിണറായി വിജയൻ വൈരാഗ്യം കൊണ്ട് പ്രവര്‍ത്തിക്കുകയാണെന്നും സിഡിറ്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത് ദുരുദ്ദേശ്യത്തിന്റെ ഏറ്റവും വലിയ തെളിവാണെന്നും തങ്കമ്മ പറഞ്ഞു. 1938ല്‍ ജനിച്ച താന്‍ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും ഭീകരനായ മുഖ്യമന്ത്രിയാണ് പിണറായിയെന്നും ശത്രുവിനെ ഏതുവിധേനയും ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുമെന്നും തങ്കമ്മ പറഞ്ഞു.
 
എനിക്ക് 79 വയസ്സുണ്ട്. കേരളത്തില്‍ വന്ന എല്ലാ സര്‍ക്കാരുകളുടെ കീഴിലും ഞാന്‍ ജീവിച്ചിട്ടുണ്ട്. ഇഎംഎസ് മുതല്‍ എല്ലാ മുഖ്യമന്ത്രിമാരുടെ ഭരണത്തിന്‍ കീഴിലും ജീവിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ചതുകൊണ്ട് പലരേയും വ്യക്തിപരമായി പരിചയമുണ്ട്. ഇതുവരെയുണ്ടായിട്ടുള്ള മുഖ്യമന്ത്രിമാരില്‍ ഏറ്റവും ക്രൂരനും നിര്‍ദ്ദയനും ക്രൂരനുമാണ് പിണറായി വിജയനെന്ന് തങ്കമ്മ ആരോപിക്കുന്നു. മാതൃഭൂമി ന്യൂസ് ചാനലിലെ സൂപ്പര്‍ പ്രൈം ടൈം എന്ന ചര്‍ച്ചാപരിപാടിക്കിടെയായിരുന്നു തങ്കമ്മ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ചത്. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments