Webdunia - Bharat's app for daily news and videos

Install App

ദളിത് പെണ്‍കുട്ടികളുടെ അറസ്‌റ്റ്; വിഷയത്തില്‍ തനിക്കൊന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി

ദളിത് പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു

Webdunia
ഞായര്‍, 19 ജൂണ്‍ 2016 (11:58 IST)
കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചുവെന്ന കേസില്‍ ജാമ്യമില്ലാ കുറ്റം ചുമത്തി ദളിത് പെണ്‍കുട്ടികളെ  അറസ്റ്റ് ചെയ്‌ത സംഭവത്തില്‍ തനിക്കൊന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ല, എന്തെങ്കിലും അറിയണമെങ്കില്‍ പൊലീസിനോട് ചോദിച്ചു കൊള്ളാനായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

ദലിത് സഹോദരിമാരെ പൊലീസ് അറസ്‌റ്റ് ചെയ്‌തതായി തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി ശനിയാഴ്‌ച പറഞ്ഞിരുന്നു. അതേസമയം, ജാമ്യത്തില്‍ ഇറങ്ങിയ ദളിത് പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. രാജന്റെ മകളായ അഞ്ജന(25)യെയാണ് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ശനിയാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം നടന്നത്. ചാനൽ ചർച്ചകളിൽ ഒരു വനിതാ നേതാവ് തങ്ങളെപ്പറ്റി മോശമായി സംസാരിച്ചതിന്റെ മനോവിഷമത്തിലാണ് അഞ്ജന അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് അഞ്ജനയുടെ ബന്ധുക്കൾ അറിയിച്ചു.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

JEE Mains: ജെ ഇ ഇ മെയിൻസ് സെഷൻ 2 രജിസ്ട്രേഷൻ തുടങ്ങി, അപേക്ഷ ഫെബ്രുവരി 25 വരെ

കെഎസ്ആര്‍ടിസി സമരം: മുടങ്ങിയത് 1035 സര്‍വീസുകളില്‍ 88 സര്‍വീസുകള്‍ മാത്രം, പലയിടത്തും സമരക്കാര്‍ ബസ് തടഞ്ഞു

തൃശ്ശൂര്‍ തിരിച്ചുപിടിക്കാന്‍ ടിഎന്‍ പ്രതാപന്‍ മത്സരിക്കണമെന്ന് കെ മുരളീധരന്‍

ആനയുടെ ക്രൂരത; തൃശൂരില്‍ ഒരാളെ കുത്തിക്കൊന്നു, പാപ്പാന്‍ ചികിത്സയില്‍

പണിമുടക്കിനിടെ കെഎസ്ആര്‍ടിസി ബസുകളുടെ വയറിങ് നശിപ്പിച്ചു; ജീവനക്കാരനാണ് നശിപ്പിച്ചതെങ്കില്‍ പിരിച്ചുവിടുമെന്ന് മന്ത്രി

അടുത്ത ലേഖനം
Show comments