Webdunia - Bharat's app for daily news and videos

Install App

ലാവ്‌ലിൻ കേസ്; സ്വകാര്യ ഹർജി തള്ളി

ലാവ്‌ലിൻ കേസിലെ സ്വകാര്യ ഹർജികൾ ഹൈക്കോടതി തള്ളി. റിവിഷൻ ഹർജി നൽകാൻ സി ബി ഐയ്ക്ക് മാത്രമാണ് അവകാശമെന്ന് കോടതി വ്യക്തമാക്കി. കേസിൽ സ്വകാര്യ വ്യക്തികൾക്ക് റിവിഷൻ ഹർജി നൽകാൻ നിയമപരമായി അധികാരമോ അവകാശമോ ഇല്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് കമാൽ പാഷ വ

Webdunia
വ്യാഴം, 9 ജൂണ്‍ 2016 (13:39 IST)
ലാവ്‌ലിൻ കേസിലെ സ്വകാര്യ ഹർജികൾ ഹൈക്കോടതി തള്ളി. റിവിഷൻ ഹർജി നൽകാൻ സി ബി ഐയ്ക്ക് മാത്രമാണ് അവകാശമെന്ന് കോടതി വ്യക്തമാക്കി. കേസിൽ സ്വകാര്യ വ്യക്തികൾക്ക് റിവിഷൻ ഹർജി നൽകാൻ നിയമപരമായി അധികാരമോ അവകാശമോ ഇല്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് കമാൽ പാഷ വിധിച്ചു.
 
സി ബി ഐ അന്വേഷണത്തെ സഹായിക്കുന്ന ഒന്നും സ്വകാര്യ ഹർജിയിൽ പറയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. പിണറായി വിജയൻ അടക്കമുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ റിവിഷൻ ഹർജി സമർപ്പിക്കാൻ കേസ് അന്വേഷിച്ച സി ബി ഐക്ക് മാത്രമേ അവകാശമുള്ളുവെന്ന് കോടതി വിലയിരുത്തുകയായിരുന്നു.
 
കേസില്‍ സി ബി ഐക്ക് വേണ്ടി ദില്ലിയില്‍ നിന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാവുമെന്നും അദ്ദേഹത്തിന് കേസ് പഠിക്കാന്‍ രണ്ട് മാസം വേണമെന്നും കഴിഞ്ഞ ദിവസം സി ബി ഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിച്ച് കേസ് ഇനി രണ്ട് മാസം കഴിഞ്ഞ് പരിഗണിക്കാനാണ് കോടതിയുടെ തീരുമാനം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊടുങ്ങല്ലൂര്‍ - ഷൊര്‍ണ്ണൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

ബാങ്കുകള്‍ നിങ്ങളെ വിളിക്കുന്നതിന് ഈ നമ്പറുകള്‍ മാത്രമേ ഉപയോഗിക്കു

PV Anvar: യുഡിഎഫിനോടു ഉപാധിയുമായി അന്‍വര്‍; മുഹമ്മദ് റിയാസിനെതിരെ മത്സരിക്കാന്‍ ബേപ്പൂര്‍ സീറ്റ്

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

അടുത്ത ലേഖനം
Show comments