Webdunia - Bharat's app for daily news and videos

Install App

കശാപ്പ് നിയന്ത്രണം: ജനങ്ങളുടെ ഭക്ഷണ ശീലം മാറ്റാൻ കേന്ദ്രം ശ്രമിക്കേണ്ട - മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

കശാപ്പ് നിരോധനനിയമം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

Webdunia
ശനി, 27 മെയ് 2017 (19:24 IST)
കശാപ്പിനായുള്ള കന്നുകാലി വില്‍പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

കേന്ദ്രവിജ്ഞാപനം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണ്. നിര്‍ദേശം നടപ്പാക്കാന്‍ പ്രയാസമുള്ളതും    പ്രായോഗികമല്ല. ​ജനങ്ങളുടെ ഭക്ഷണ ശീലം മാറ്റാൻ കേന്ദ്രം ശ്രമിക്കേണ്ട. ജനങ്ങൾക്ക്​ ഭക്ഷണ മെനു തയാറാക്കി നൽകേണ്ട ആവശ്യമില്ലെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.

ഉത്തരവ് സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ള കടന്നുകയറ്റമാണ്. കശാപ്പിനായുള്ള കന്നുകാലി വില്‍പന നിരോധിച്ചക്കുമ്പോള്‍ സംസ്ഥാനത്ത് ധാരളം പേര്‍ തൊഴിൽ രഹിതരാക്കുമെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇന്ന്​ നിങ്ങൾ ബീഫ്​ കഴിക്കേണ്ടെന്ന്​ പറഞ്ഞു. പുതിയ നിയമം നടപ്പാക്കുന്നതിനും മുമ്പ് സംസ്ഥാനങ്ങളുമായി ചർച്ച നടത്തേണ്ടിയിരുന്നു. ഈ നിയമം​ കേരളത്തിൽ അനുവദിക്കില്ല. നാളെ മത്സ്യം കഴിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്താനുള്ള സാധ്യതയുണ്ട്. കോടിക്കണക്കിന് ആളുകൾ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.

കേരളത്തിൽ ഭൂരിപക്ഷം ജനങ്ങളും മാംസം ഉപയോഗിക്കുന്നവരാണ്. മറ്റുസംസ്ഥാനങ്ങളായ അസം, ബിഹാർ, ഛത്തീസ്ഗഡ്, ഗോവ, ജമ്മു കശ്മീർ, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ സസ്യാഹാരം കഴിക്കുന്നതിനേക്കാൾ കൂടുതൽ മാംസാഹാരം കഴിക്കുന്നവരാണെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്.

കത്തില്‍ കേന്ദ്രത്തിന്റെ മറുപടിക്കുശേഷം മാത്രമെ മറ്റ് നടപടികളിലേക്ക് സംസ്ഥാനം കടക്കുകയുളളൂ.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രിയുടെ തൃശൂര്‍ ജില്ലാതല യോഗം നാളെ; 'എന്റെ കേരളം' മേയ് 18 മുതല്‍ 24 വരെ, പരിപാടികള്‍ ഇങ്ങനെ

അടിമാലിയില്‍ വീടിന് തീപിടിച്ച് സ്ത്രീയും കുട്ടികളും മരിച്ച സംഭവം; കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച് സീനിയര്‍ അഭിഭാഷകന്‍

കാശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കില്ല; ട്രംപിന് മുന്നറിയിപ്പുമായി ഇന്ത്യ

Narendra Modi: എസ്-400 തകര്‍ത്തെന്ന പാക്കിസ്ഥാന്റെ അവകാശവാദത്തിനു മോദിയുടെ മറുപടി ഫോട്ടോയിലൂടെ !

അടുത്ത ലേഖനം
Show comments