Webdunia - Bharat's app for daily news and videos

Install App

ശബരിമലയിലെ വിഐപി ക്യൂ ഇനി വേണ്ട, പകരം തിരുപ്പതി മോഡല്‍ ആലോചിക്കും: മുഖ്യമന്ത്രി

ശബരിമലയിലെ വിഐപി ക്യൂ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി

Webdunia
വ്യാഴം, 18 ഓഗസ്റ്റ് 2016 (14:32 IST)
ശബരിമലയിലെ വിഐപി ക്യൂ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി‍. പകരം വിഐപി ദര്‍ശനത്തിനായി പ്രത്യേക പണം ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലകാലത്തിന് മുന്നോടിയായുളള ഒരുക്കങ്ങളെ സംബന്ധിച്ച യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ ഭക്തരുടെ സൌകരം കണക്കിലെടുത്ത് ശബരിമലയ്ക്ക് സമീപം പുതിയ വിമാനത്താവളം നിര്‍മ്മിക്കുന്ന കാര്യം ആലോചനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
തിരക്ക് നിയന്ത്രിക്കുന്നതിനായി റോപ് വേ സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്തര്‍ക്ക് മികച്ച താമസ സൗകര്യം ഒരുക്കാനായി യാത്രാഭവനുകള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വിഐപി ക്യു ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മുഖ്യമന്ത്രിയും  തമ്മില്‍ തര്‍ക്കം നടന്നു. പ്രത്യേക ക്യൂ ഒഴിവാക്കാന്‍ കഴിയില്ലെന്ന് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. കൂടാതെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദേവസ്വത്തിന്റെ അഭിപ്രായം കേള്‍ക്കണമെന്നും പ്രയാര്‍ പറഞ്ഞു.
 
എന്നാല്‍ പ്രസിഡന്റിന്റെ വാക്കുകളിലുള്ളത് രാഷ്ട്രീയമാണെന്നും തിരുപ്പതി മോഡല്‍ ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ മന്ത്രിമാരായ കടകംപളളി സുരേന്ദ്രന്‍, കെ ടി ജലീല്‍,എ കെ ശശീന്ദ്രന്‍, കെ കെ ഷൈലജ, ഇ ചന്ദ്രശേഖരന്‍, മാത്യു ടി തോമസ്, ജി സുധാകരന്‍, കെ രാജു എന്നിവരും എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Ashirnanda suicide : പാലക്കാട്ടെ ഒൻപതാം ക്ലാസുകാരിയുടെ മരണം, പ്രിൻസിപ്പൽ ഉൾപ്പടെ 3 അധ്യാപകരെ പുറത്താക്കി

Ramesh Chennithala: 'എന്നെ ആരും ക്യാപ്റ്റനെന്ന് വിളിച്ചിട്ടില്ല'; സതീശന്‍ പിആര്‍ നടത്തുന്നെന്ന പരോക്ഷ പരിഹാസവുമായി ചെന്നിത്തല

'നാട് വഷളാക്കി, സ്വന്തം വീട് ശരിയാക്കി': ലഹരി വിരുദ്ധ ദിനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് തിരുവനന്തപുരം നഗരത്തില്‍ പോസ്റ്ററുകള്‍

ഇനി പരിശോധനകള്‍ നടത്തണമെങ്കില്‍ ഇറാന്‍ സമ്മതിക്കണം; അന്താരാഷ്ട്ര ആണാവോര്‍ജ്ജ സമിതിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഇറാന്‍

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനം: 20 പേരെ കാണാതായി, രണ്ടുപേര്‍ മരിച്ചു

അടുത്ത ലേഖനം
Show comments