Webdunia - Bharat's app for daily news and videos

Install App

വെള്ളാപ്പള്ളിക്ക് മാനസാന്തരമോ ?; പിണറായിയെ പുകഴ്‌ത്തി നടേശന്‍- ബിജെപി ക്യാമ്പില്‍ നിരാശയെന്ന് റിപ്പോര്‍ട്ട്

പിണറായി സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി അധികാരമേറ്റു

Webdunia
ബുധന്‍, 25 മെയ് 2016 (20:48 IST)
മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച്‌ എസ്‌എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നിയുക്‌ത മുഖ്യമന്ത്രി എന്ന നിലയില്‍ എന്ന നിലയില്‍ പിണറായിയുടെ തുടക്കം കൊള്ളാം. എല്ലാ സമുദായങ്ങള്‍ക്കും അദ്ദേഹം തുല്യ പരിഗണന നല്‍കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പിണറായി വിജയനെ അഭിനന്ദിച്ച്‌ വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയതോടെ ബിജെപി ക്യാമ്പില്‍ നിരാശയാണ്.  എല്‍ ഡി എഫ് തെരഞ്ഞെടുപ്പില്‍ ജയം സ്വന്തമാക്കിയതിന് ശേഷം സംസ്ഥാനത്ത് സി പി എം ബിജെ പി സംഘര്‍ഷം രൂക്ഷമായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സി പി എമ്മിനെതിരെ തുടര്‍ച്ചയായി ആരോപണം ഉന്നയിക്കുമ്പോള്‍ ആണ് അഭിനന്ദനവുമായി വെള്ളാപ്പള്ളി രംഗത്തെത്തിയത്.

പിണറായി വിജയന്‌ കേരളത്തിലെ മികച്ച മുഖ്യമന്ത്രിയാകാന്‍ കഴിയുമെന്ന്‌ മുന്‍ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി എകെ ആന്റണിയും പറഞ്ഞു. പുതിയ സര്‍ക്കാരിന്‌ പ്രതിപക്ഷത്തുനിന്നും ക്രിയാത്മക സഹകരണം പ്രതീക്ഷിക്കാമെന്നും ആന്റണി പറഞ്ഞു.

അതേസമയം തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി അധികാരമേറ്റു. തുടര്‍ന്ന് അദ്ദേഹം വിവിധ വകുപ്പ് മേധാവികളുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി നേരത്തെതന്നെ സൂചന നല്‍കിയിരുന്നു.

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാങ്കുകള്‍ നിങ്ങളെ വിളിക്കുന്നതിന് ഈ നമ്പറുകള്‍ മാത്രമേ ഉപയോഗിക്കു

PV Anvar: യുഡിഎഫിനോടു ഉപാധിയുമായി അന്‍വര്‍; മുഹമ്മദ് റിയാസിനെതിരെ മത്സരിക്കാന്‍ ബേപ്പൂര്‍ സീറ്റ്

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

നാട്ടിൽ പിന്നിലായതുകൊണ്ട് മോശക്കാരനാകില്ല, രാഹുൽ ഗാന്ധി വരെ സ്വന്തം മണ്ഡലത്തിൽ തോറ്റില്ലെ: എം സ്വരാജ്

അടുത്ത ലേഖനം
Show comments