Webdunia - Bharat's app for daily news and videos

Install App

സുരേന്ദ്രനെ സംരക്ഷിക്കാന്‍ പറ്റില്ല; ബിജെപിയില്‍ പടയൊരുക്കം, പിടിമുറുക്കി കൃഷ്ണദാസ്-ശോഭ സുരേന്ദ്രന്‍ പക്ഷം

Webdunia
വ്യാഴം, 10 ജൂണ്‍ 2021 (06:54 IST)
കെ.സുരേന്ദ്രനെ ന്യായീകരിക്കാനും സംരക്ഷിക്കാനും പറ്റില്ലെന്ന് വ്യക്തമാക്കി കൃഷ്ണദാസ്-ശോഭാ സുരേന്ദ്രന്‍ പക്ഷങ്ങള്‍. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തു നിന്ന് ഉടന്‍ നീക്കണമെന്ന് ഇരു പക്ഷവും ദേശീയ നേതൃത്വത്തോട് ആവശ്യപ്പെടുന്നു. കേരളത്തില്‍ പാര്‍ട്ടി വന്‍ പ്രതിസന്ധിയിലാണെന്ന് ഇരുപക്ഷവും ദേശീയ നേതൃത്വത്തെ കത്തിലൂടെ അറിയിച്ചു. 
 
സുരേന്ദ്രനും മുരളീധരനും ചേര്‍ന്ന് പാര്‍ട്ടിയെ കുടുംബസ്വത്താക്കി. കേരളത്തില്‍ ബിജെപി പ്രതിസന്ധിയിലാണ്. ഇപ്പോഴുള്ള പ്രതിസന്ധി സുരേന്ദ്രന്‍ വ്യക്തിപരമായി സൃഷ്ടിച്ചതാണ്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പല നേതാക്കളെയും ഒഴിവാക്കി പ്രചാരണ സാമഗ്രികള്‍ വിതരണം ചെയ്യാനും സാമ്പത്തിക കാര്യങ്ങളിലും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയുമാണ് സുരേന്ദ്രന്‍ നിയോഗിച്ചതെന്നും എതിര്‍ പക്ഷത്തുനിന്നുള്ള നേതാക്കള്‍ പരാതിപ്പെടുന്നു. കൃഷ്ണദാസ്-ശോഭ സുരേന്ദ്രന്‍ പക്ഷങ്ങള്‍ ഇക്കാര്യങ്ങളെല്ലാം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 
 
സുരേന്ദ്രന്‍ ഇപ്പോള്‍ ഡല്‍ഹിയിലാണ്. കേരളത്തിലെ സാഹചര്യങ്ങള്‍ കേന്ദ്ര നേതൃത്വത്തെ അറിയിക്കാനാണ് സുരേന്ദ്രന്‍ ഡല്‍ഹിയില്‍ തുടരുന്നത്. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റാന്‍ കേന്ദ്ര നേതൃത്വവും ആലോചിക്കുന്നുണ്ട്. കേരളത്തില്‍ പാര്‍ട്ടി ഇത്ര വലിയ പ്രതിസന്ധിയിലേക്ക് പോയതില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കൂടും, കേരള തീരം വരെ ന്യൂനമര്‍ദ്ദ പാത്തി; തിമിര്‍ത്ത് പെയ്യും മഴ

ഗാസയില്‍ ഇസ്രയേല്‍ സൈനിക നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൊണാള്‍ഡ് ട്രംപ്

കോണ്‍ഗ്രസ് ഭരണകാലത്ത് ഒരു ജയില്‍പ്പുള്ളി മന്ത്രിയുടെ കാറില്‍ കയറി രക്ഷപ്പെട്ടു; ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ ജയില്‍ ഡിജിപി

സമുദായത്തിന്റെ അംഗസംഖ്യ കുറയുന്നു; 18 വയസ്സ് മുതല്‍ പ്രണയിച്ച് വിവാഹം കഴിക്കണമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

എല്‍ഡിഎഫിനു ഭരണത്തുടര്‍ച്ച ഉറപ്പ്, കോണ്‍ഗ്രസ് തകരും; ഡിസിസി അധ്യക്ഷന്റെ ഫോണ്‍ സംഭാഷണം ചോര്‍ന്നു

അടുത്ത ലേഖനം
Show comments