സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

പ്രധാനഘട്ട അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയാക്കി 2025-26 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ 18ന് ആരംഭിക്കുമെന്ന് പൊതുവിദ്യഭാസ മന്ത്രി വി ശിവന്‍കുട്ടി.

അഭിറാം മനോഹർ
വ്യാഴം, 29 മെയ് 2025 (16:48 IST)
പ്രധാനഘട്ട അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയാക്കി 2025-26 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ 18ന് ആരംഭിക്കുമെന്ന് പൊതുവിദ്യഭാസ മന്ത്രി വി ശിവന്‍കുട്ടി. പ്ലസ് വണ്‍ പ്രവേശനത്തിനായി ഓണ്‍ലൈനില്‍ ലഭിച്ച 4,62,768 അപേക്ഷകളിലെ ഓപ്ഷനുകള്‍ പരിഗണിച്ചുള്ള ട്രയല്‍ അലോട്ട്‌മെന്റ് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. തിരുത്തലുകള്‍ക്കു ആവശ്യമെങ്കില്‍ ഓപ്ഷനുകള്‍ പുനക്രമീകരിക്കുന്നതിനുള്ള അവസരവും അപേക്ഷകര്‍ക്ക് നല്‍കിയിരുന്നു.
 
സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളൂകളിലെ മെറിറ്റ് ക്വാട്ടയിലെ 3,16,000 സീറ്റുകളിലേക്കാണ് അലോട്ട്‌മെന്റ് നടക്കുന്നത്. എയ്ഡഡ് സ്‌കൂളൂകളിലെ കമ്മ്യൂണിറ്റി ക്വാട്ട്,മാനേജ്‌മെന്റ് ക്വാട്ട, അണ്‍- എയ്ഡഡ് ക്വാട്ട സീറ്റുകള്‍ ഉള്‍പ്പട് ആകെ 4,42,012 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. മുഖ്യഘട്ടത്തിലെ ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 2ന് വൈകീട്ട് 5 മണിക്ക് പ്രസിദ്ധീകരിക്കും.ജൂണ്‍ 3ന് രാവിലെ 10 മുതല്‍ ജൂണ്‍ 5 വൈകീട്ട് 5 മണി വരെ നേടാം. ഇതിനൊപ്പം മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള അലോട്ട്‌മെന്റും സ്‌പോര്‍ട്‌സ് ക്വാട്ട് പ്രവേശനത്തിനുള്ള അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ് ജൂണ്‍ 10നും മൂന്നാമത്തെ അലോട്ട്‌മെന്റ് ജൂണ്‍ 16നും പ്രസിദ്ധീകരിച്ച മുഖ്യഘട്ട അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിക്കരിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

അടുത്ത ലേഖനം
Show comments