Webdunia - Bharat's app for daily news and videos

Install App

കോപ്പിയടിച്ചെന്ന് ആരോപിച്ച് പീഡനം; പ്ലസ് വണ്‍ വിദ്യാർഥി ആത്മഹത്യ ചെയ്‌തു

വർക്കലയിൽ പ്ലസ് വണ്‍ വിദ്യാർഥി ജീവനൊടുക്കി

Webdunia
ബുധന്‍, 15 മാര്‍ച്ച് 2017 (12:48 IST)
വർക്കലയിൽ പ്ലസ് വണ്‍ വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. എംജിഎം സ്കൂളിലെ അർജുൻ എന്ന വിദ്യാർഥിയാണ് ആത്മഹത്യ ചെയ്തത്. സ്കൂൾ അധികൃതരുടെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വിദ്യാർഥിയുടെ ബന്ധുക്കൾ ആരോപിച്ചു.

പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥിയെ മാനസികമായി പീഡിപ്പിച്ചുവെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.

ചൊവ്വാഴ്‌ച ഉച്ചയ്ക്കാണ് സ്കൂളിൽ പ്രശ്നങ്ങൾ ഉണ്ടായത്. വൈസ് പ്രിൻസിപ്പൽ രാജീവ് എന്ന അധ്യാപകനാണ് കുട്ടിയെ മാനസികമായി പീഡിപ്പിച്ചത്. അമ്മയുടെ മുന്നിൽ വച്ച് പരസ്യമായും പിന്നീട് മറ്റൊരു മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയും ഈ അധ്യാപകൻ മാനസികമായി വിഷമിപ്പിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു.

പരീക്ഷയിൽ മാർക്ക് കുറഞ്ഞ ഒരു സംഘം കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയിരുന്നു. ഈ സമയമാണ് കോപ്പിയടിച്ചെന്ന ആരോപണം ഉയര്‍ത്തി പ്രിന്‍‌സിപ്പന്‍ അടക്കമുള്ളവര്‍ മാനസികമായി പീഡിപ്പിച്ചതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

എന്നാൽ, ആരോപണങ്ങൾ എംജിഎം സ്കൂൾ അധികൃതർ നിഷേധിച്ചു. വിദ്യാർഥിയെ മാനസികമായി പീഡിപ്പിച്ചിട്ടില്ല. രക്ഷിതാക്കളെ വിവരമറിയിക്കുമെന്ന് പറഞ്ഞതേയുള്ളുവെന്നും സ്കൂൾ അധികൃതർ അറിയിച്ചു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ടോടെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

60 ലേറെ പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് 18 കാരിയുടെ വെളിപ്പെടുത്തല്‍; അഞ്ച് പേര്‍ അറസ്റ്റില്‍

P V Anvar: ഡിഎംകെയിലേക്കല്ല, പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ: അഭിഷേക് ബാനർജി അംഗത്വം നൽകി

പുതിയ വീട് പണിയാന്‍ പദ്ധതിയുണ്ടോ? PMAY-U 2.0 സമാരംഭിച്ചു. എല്ലാവര്‍ക്കും താങ്ങാനാവുന്ന ഭവനം! 8 ലക്ഷം രൂപ വരെ വായ്പ, 4% സര്‍ക്കാര്‍ സബ്‌സിഡി

സ്‌കൂള്‍ കലോത്സവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡോ. അരുണ്‍കുമാറിന്റെ ദ്വയാര്‍ത്ഥ പ്രയോഗം; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണിക്ക് പിന്നില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍; കാരണം പരീക്ഷ പേടി!

അടുത്ത ലേഖനം
Show comments