Webdunia - Bharat's app for daily news and videos

Install App

പ്ലസ്ടു പാസ്സായവര്‍ക്ക് കരിയര്‍ കൗണ്‍സലിംഗ് പ്രോഗ്രാം; പങ്കെടുക്കാന്‍ ചെയ്യേണ്ടത് ഇത്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 26 മെയ് 2023 (10:16 IST)
പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കണ്ടറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ്  അഡോളസെന്റ് കൗണ്‍സലിംഗ് സെല്‍ 12-ാം ക്ലാസ്സ് പാസ്സായ വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ കൗണ്‍സലിംഗ് പ്രോഗ്രാം -കരിയര്‍ ക്ലിനിക്ക് എന്ന പേരില്‍ സംഘടിപ്പിക്കുന്നു.
 
തുടര്‍പഠനവുമായി ബന്ധപ്പെട്ട്  വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ അകറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കരിയര്‍ വിദഗ്ധരുടെ ഒരു പാനല്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. 2023 മെയ് 26 ന് വൈകുന്നേരം ഏഴ് മണിക്ക് zoom പ്ലാറ്റ്ഫോമിലൂടെയാണ് സംവാദം. പ്ലസ് ടു  കഴിഞ്ഞ സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനവുമായും തൊഴില്‍ മേഖലയുമായും ബന്ധപ്പെട്ട് സംശയങ്ങള്‍  ചോദിക്കാവുന്നതാണ്. മെയ് 27 ന് വൈകുന്നേരം ഏഴിന്  മണിക്ക് ഹ്യുമാനിറ്റിസ് വിദ്യാര്‍ഥികള്‍ക്കും മെയ് 28 വൈകുന്നേരം ഏഴിന് കൊമേഴ്സ് വിദ്യാര്‍ഥികള്‍ക്കും സംവാദ സൗകര്യം ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക്  zoom പ്ലാറ്റ്ഫോമില്‍ മീറ്റിംങ് ID. 8270 0743 878 പാസ് കോഡ്  CGAC  ഉപയോഗിച്ച് പ്രവേശിക്കാം.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സ്‌നേഹ തീരം, പീച്ചി ഡാം അടച്ചു; തൃശൂരില്‍ കടുത്ത നിയന്ത്രണം

സൗദിയിലേക്ക് വനിത നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്; അറിയേണ്ടതെല്ലാം

കാപ്പ കേസ് പ്രതിയെ ട്രെയിനിൽ മോഷണം നടത്തുന്നതിനിടെ പിടികൂടി

പോക്സോ കേസ്: തമിഴ്നാട് സ്വദേശി അഞ്ചു തെങ്ങിൽ പിടിയിലായി

കേരളത്തില്‍ ഇനി റസ്റ്റോറന്റുകളിലും വൈനും ബിയറും? മദ്യനയം ജൂണ്‍ 4ന് ശേഷം

അടുത്ത ലേഖനം
Show comments