Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരത്ത് അഞ്ച് വയസ്സുകാരിയെ മുത്തച്ഛന്‍ പീഡിപ്പിച്ച സംഭവം: പ്രതിക്ക് 102 വര്‍ഷം കഠിന തടവും 1,05,000 രൂപ പിഴയും ശിക്ഷ

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 8 ഒക്‌ടോബര്‍ 2024 (18:39 IST)
തിരുവനന്തപുരം : അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അപ്പൂപ്പനായ ഫെലിക്‌സ് (62)ന് 102 വര്‍ഷം കഠിന തടവും ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയ്ക്കും  തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍ രേഖ ശിക്ഷിച്ചു. പിഴ തുക കുട്ടിക്ക് നല്‍കണമെന്നും അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷവും മൂന്നുമാസവും കൂടുതല്‍ തടവ് അനുഭവിക്കണം എന്ന് കോടതി പറഞ്ഞു. 
 
2020 നവംബര്‍ മാസം മുതല്‍ 2021 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത് .പ്രതി കുട്ടിയുടെ അമ്മയുടെ അച്ഛന്റെ ചേട്ടനാണ് .കുട്ടി കളിക്കാനായി അപ്പൂപ്പന്റെ വീട്ടില്‍ പോയപ്പോള്‍ ആണ് പ്രതി കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മൂന്നു ദിവസങ്ങളില്‍ വിരല്‍ കടത്തി പീഡിപ്പിച്ചത് .വേദന കൊണ്ട് കുട്ടി  കരഞ്ഞപ്പോള്‍ പ്രതി ഭീഷണിപ്പെടുത്തി. പുറത്തു പറഞ്ഞാല്‍ ഉപദ്രവിക്കും എന്ന് പ്രതി പറഞ്ഞതിനാല്‍ കടുത്ത വേദനയുണ്ടായിരുന്നെങ്കിലും  പേടിച്ചു പുറത്തു പറഞ്ഞില്ല. 
 
കുട്ടികളോട് കളിക്കുമ്പോള്‍ പ്രതി  മോശമാണെന്ന്  കുട്ടി പറഞ്ഞത് അമ്മുമ്മ കേട്ടിരുന്നു. അമ്മുമ്മ കൂടുതല്‍ വിവരം ചോദിച്ചപ്പോഴാണ് പീഡനത്തിനെ കുറിച് പറഞ്ഞത്. അമ്മുമ്മ കുട്ടിയുടെ രഹസ്യ ഭാഗം പരിശോദിച്ചപ്പോള്‍ അവിടം ഗുരുതരമായി മുറിവേറ്റിരുന്നു. ഉടനെ ഡോക്ടറിനെ അറിയിക്കുകെയും കഠിനംകുളം പോലീസില്‍ വിവരം  അറിയിച്ചു.  വൈദ്യ പരിശോധനയില്‍ സ്വകാര്യ ഭാഗത്തെ മുറിവ് ഡോക്ടര്‍ രേഖപ്പെടുത്തിയിരുന്നു. മുറയ്ക്ക് അപ്പുപ്പന്‍ ആയ പ്രതി നടത്തിയത് ക്രൂരമായ പ്രവര്‍ത്തിയായതിനാല്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലന്ന് കോടതി വിധി ന്യായത്തില്‍ പറയുന്നു. സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമായതിനാല്‍ കൂടിയ ശിക്ഷ തന്നെ പ്രതി അനുഭവിക്കണമെന്നും ജഡ്ജ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

ഗാസയെ പോലെ നിങ്ങളെ തകര്‍ക്കും; ലെബനന് നെതന്യാഹുവിന്റെ താക്കീത്, ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്

സ്ത്രീകള്‍ക്കിടയിലെ അനധികൃത സാമ്പത്തിക ഇടപാടുകള്‍ കൂടുന്നതായി വനിതാ കമ്മീഷന്‍

ജ്ഞാനവേലിന്റെ വേട്ടയ്യന്റെ തിരക്കഥ ആദ്യം ഇഷ്ടപ്പെട്ടില്ല, രജനികാന്ത് അത് പറയുകയും ചെയ്തു: പിന്നീട് സംഭവിച്ചത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

സംസ്ഥാനത്ത് മഴ തകര്‍ക്കും; രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്, പത്തിടത്ത് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്; പവന് 57,000 കടന്നു

രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരിച്ചാല്‍ തോല്‍ക്കുന്നത് രാഹുല്‍ ഗാന്ധി; പാലക്കാട് സീറ്റില്‍ 'ഇടഞ്ഞ്' സരിന്‍, കോണ്‍ഗ്രസ് വിട്ടേക്കും

തുലാമാസ പൂജ: ശബരിമല ക്ഷേത്ര നട ബുധനാഴ്ച വൈകിട്ട് തുറക്കും

അടുത്ത ലേഖനം
Show comments