Webdunia - Bharat's app for daily news and videos

Install App

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മുൻ ഇമാം ഷഫീഖ് അൽ ഖാസിമി പിടിയിൽ

Webdunia
വ്യാഴം, 7 മാര്‍ച്ച് 2019 (20:45 IST)
പ്രായപൂത്തിയാവാത്ത പെൺകുട്ടിയെ കാറിനുള്ളിൽ വച്ച് പീഡിപ്പിച്ച മുൻ ഇമാം ഷഫീഖ് അൽ ഖാസിമിയെ പൊലീസ് പിടികൂടി. തമിഴ്നാട്ടിലെ മധുരയിൽ നിന്നുമാ‍ണ് ഷഫീഖ് അൽ ഖാസിമിയെ പൊലീസ് പിടികൂടിയത്. ഖാസിമിയെ ഒളിവിൽ കഴിയാൻ സഹായിച്ച ഫാസിലിനെയും ഇവർ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 
 
ഡി വൈ എസ് പി, ഡി അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷഫീഖ് അൽ ഖാസിമിയെ പിടികൂടിയത്. ഖാസിമിക്ക് ഒളിവിൽ കഴിയാൻ സഹായമൊരുക്കിയിരുന്ന നൌഷാദിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷഫീഖ് അൽ ഖാസിമി തമിഴ്നാട്ടിലുള്ളതായി പൊലീസിന് വിവരം ലഭിച്ചത്. ഇതോടെ അന്വേഷണ സംഘം മധുരയിലേക്ക് തിരിച്ചു. ഖാസിമി 16 ഇടങ്ങളിലായി വേഷം മാറി ഒളിവിൽ കഴിഞ്ഞതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.  
 
പേപ്പാറ വനത്തോട് ചേർന്ന റബ്ബർ തോട്ടത്തിൽ ഖാസിമിയെയും 14 വയസായ പെൺകുട്ടിയെയും സംശയാസ്പ‌ദമായ സാഹചര്യത്തിൽ തൊഴിലുറപ്പ് തൊഴിലാലികൾ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകാതിരുന്നതിനാൻ പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. 
 
എന്നാൽ തോളിത്തോട് ജമാത്ത് പ്രസിഡന്റ് സംഭവത്തിൽ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. അഞ്ച് ദിവസത്തെ കൌൺസലിംഗിന് ശേഷമാണ് പീഡനത്തിനിരയയതായി പെൺകുട്ടി വ്യക്തമാക്കിയത്. അപ്പോഴേക്കും പ്രതി ഷഫീഖ് അൽ ഖാസിമി ഒളിവിൽ പോയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments