Webdunia - Bharat's app for daily news and videos

Install App

ഹെല്‍‌മറ്റ് ധരിച്ചില്ല; കൊല്ലത്ത് പൊലീസ് യുവാവിന്റെ തലയ്‌ക്കടിച്ചു - യുവാവിന് പരുക്ക്

ഉദ്യോഗസ്ഥന്മാർക്കെതിരേ മാതൃകാപരമായ നടപടി ഉണ്ടാകുമെന്ന് എസിപി

Webdunia
വെള്ളി, 5 ഓഗസ്റ്റ് 2016 (20:12 IST)
ഹെൽമറ്റില്ലാതെ യാത്രചെയ്ത ഇരുചക്രവാഹനക്കാരന്റെ തലയ്ക്ക് പൊലീസ് വയർലസ് സെറ്റു കൊണ്ട് അടിച്ചു. കുട്ടിയുമായി യാത്ര ചെയ്ത കൊല്ലം അഞ്ചുകല്ലുംമൂട് സ്വദേശി സന്തോഷി സന്തോഷിന്‍റെ തലയ്‌ക്കാണ് പൊലീസിന്റെ ആക്രമണത്തില്‍ പരുക്കേറ്റത്.

വെള്ളിയാഴ്‌ച വൈകിട്ട് അഞ്ചുമണിയോടെ കെഎസ്ആർടിസി ബസ് സ്റ്റാൻറിനു സമീപം ലിങ്ക് റോഡിലായിരുന്നു സംഭവം. വാഹന പരിശോധനയ്ക്കിടെ  ആശ്രാമം ട്രാഫിക് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കടപ്പാക്കട ജനയുഗം നഗർ സ്വദേശി സന്തോഷ് ഫെലിക്‌സ് സന്തോഷിന്റെ വാഹനം കൈകാണിച്ച് നിർത്തുകയായിരുന്നു.

പൊലീസിനെ വെട്ടിച്ച് ശ്രമിക്കാന്‍ കഴിയാതിരുന്ന സന്തോഷ് ദൂരെ കൊണ്ടുപോയി ബൈക്ക് നിര്‍ത്തുകയായിരുന്നു.  തുടർന്ന് ഹെൽമറ്റില്ലെന്നു പറഞ്ഞ് പൊലീസ് വയർലെസുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് കൊല്ലം ആശ്രമത്ത് വൻ പ്രതിഷേധം. അക്രമം നടത്തിയ പൊലീസുകാരൻ ഓടി രക്ഷപ്പെട്ടു.

കടപ്പാക്കടയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാതാവിന്റെ ബിൽ അടയ്‌ക്കുന്നതിനുള്ള പണവുമായി ആശുപത്രിയിലേയ്‌ക്ക് പോകുകയായിരുന്നു സന്തോഷ്. ഒന്നരവയസ്സുകാരനായ മകനും ഒപ്പമുണ്ടായിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥന്മാർക്കെതിരേ മാതൃകാപരമായ നടപടി ഉണ്ടാകുമെന്ന് എസിപി ഉറപ്പു നൽകിയതോടെയാണ് നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചത്.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീപക്ഷ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നു: പൊതു താല്‍പര്യ ഹര്‍ജിയില്‍ സുപ്രീംകോടതി തിങ്കളാഴ്ച വാദം കേള്‍ക്കും

കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ആര്‍എസ്എസ് വൈദ്യശാസ്ത്രത്തില്‍ അഭിരമിക്കാതെ ഏതെങ്കിലും നല്ല ന്യൂറോസര്‍ജനെ കാണുന്നതായിരിക്കും ഉത്തമം; കെആര്‍ മീരക്കെതിരെ അബിന്‍ വര്‍ക്കി

രാജ്യത്തെ നഗരങ്ങളുടെ വികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് പലിശരഹിത വായ്പ

അമേരിക്കയില്‍ വീണ്ടും വിമാനാപകടം; ചെറുവിമാനം തകര്‍ന്നുവീണത് ജനവാസ മേഖലയില്‍

അടുത്ത ലേഖനം
Show comments