Webdunia - Bharat's app for daily news and videos

Install App

മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ തെറ്റുപറ്റിയെന്ന് പൊലീസ്

പൊലീസിന് തെറ്റുപറ്റി; മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കുറ്റം സമ്മതിച്ച് പൊലീസ്

Webdunia
ശനി, 30 ജൂലൈ 2016 (11:32 IST)
കോഴിക്കോട് ജില്ലാകോടതിയിൽ നിന്നും മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയ സംഭവത്തിൽ പൊലീസിന് വീഴ്ചപറ്റി. പൊലീസിനു തെറ്റുപറ്റിയെന്നും ഇക്കാര്യം അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകനോട് പറഞ്ഞുവെന്നും ടൗൺ സി ഐ വ്യക്തമാക്കി. പല പൊലീസ് ഉദ്യോഗസ്ഥരും പല വിശദീകരണമാണ് നൽകുന്നത്. ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ഇവരെ പിന്നീട് വിട്ടയച്ചു.
 
ഐസ്ക്രീം കേസിൽ വി എസ് അച്യുതാനന്ദൻ നൽകിയ റിവ്യൂഹർജി ഇന്നു ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കാനിരിക്കെയാണു സംഭവം. റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ പൊലീസ് അറൿറ്റ് ചെയ്യുകയായിരുന്നു. ലൈവ് സംവിധാനമുള്ള വണ്ടിയും പൊലീസ് പിടിച്ചെടുത്തു. ജില്ലാ ജഡ്ജിയുടെ നിർദേശപ്രകാരമാണ് നടപടിയെന്നായിരുന്നു അറസ്റ്റ് ചെയ്ത പൊലീസിന്റെ വിശദീകരണം.
 
നിരവധിപേർ കോടതി പരിസരത്ത് ഉണ്ടായിരിക്കവെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പൊലീസ് വിശദീകരണം നൽകുന്നുണ്ടെങ്കിലും പലരും പല തരത്തിലാണ് പറയുന്നത്. അതിനാൽ  ആരുടെ നിർദേശപ്രകാരമാണ് അറസ്റ്റ് എന്നത് വ്യക്തമല്ല. മാധ്യമ സ്വാതന്ത്യ്രം ഉറപ്പു വരുത്തണമെന്ന് കാനം രാജേശ്വരൻ പ്രതികരിച്ചു.
 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

അടുത്ത ലേഖനം
Show comments