Webdunia - Bharat's app for daily news and videos

Install App

ജാതിപ്പേര് പറഞ്ഞുള്ള അധിക്ഷേപം; ലക്ഷ്മി നായർക്കെതിരെ പൊലീസ് കേസെടുത്തു, സമരം തുടരുമെന്ന് വിദ്യാർത്ഥികൾ

ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച സംഭവം; ലക്ഷ്മി നായർ കു‌ടുങ്ങുന്നു

Webdunia
തിങ്കള്‍, 30 ജനുവരി 2017 (11:02 IST)
ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ പൊലീസ് കേസെടുത്തു. പേരൂർക്കട പൊലീസാണ് ലക്ഷ്മി നായർക്കെതിരെ കേസെടു‌ത്തിരിക്കുന്നത്. വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായിരിക്കുന്ന 
സാഹചര്യത്തിലാണ് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ശ്രദ്ധേയം. വിദ്യാർത്ഥികളെ ജാതിപ്പേർ വിളിച്ച് അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
 
ലോ അക്കാദമിയിൽ വിദ്യാർത്ഥികൾ ഇപ്പോഴും സമരത്തിലാണ്. സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കിയിരിക്കുകയാണ്. വിദ്യാര്‍ത്ഥി സമരം 20 ദിവസം പിന്നിടുമ്പോഴാണ് പിന്തുണയുമായി സി പി ഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയത്. ലക്ഷ്മി നായര്‍ രാജി വെക്കാത്ത സാഹചര്യത്തില്‍ സമരം ശക്തിപ്പെടുത്താനാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം. 
 
ദളിത് വിദ്യാര്‍ത്ഥികളെ ജാതിപ്പേര് പറഞ്ഞ് അപമാനിക്കുക, ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ മാനസീകമായി തളര്‍ത്തുക തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ നേരത്തേ സ്വമേധയാ കേസ് എടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസും രംഗത്തെത്തിയിരിക്കുന്നത്. 
 
അതേസമയം, തത്സ്ഥാനം താന്‍ രാജി വെക്കില്ല എന്ന തീരുമാനം ലക്ഷ്മി നായര്‍ ആവര്‍ത്തിച്ചു. ഇന്ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുക. സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന്റെ ഉപസമിതി സമര്‍പ്പിച്ച എല്ലാ റിപ്പോര്‍ട്ടുകളും വിദ്യാര്‍ത്ഥികളുടെ പരാതികള്‍ ശരി വെക്കുന്ന തരത്തിലുള്ളതായിരുന്നു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

അടുത്ത ലേഖനം
Show comments