Webdunia - Bharat's app for daily news and videos

Install App

ലോക്ക് ഡൗണ്‍ സമയത് പിടിച്ചെടുത്ത മീന്‍ വീട്ടില്‍ കൊണ്ടുപോയി, ബാക്കി മറിച്ചു വിറ്റു

എ കെ ജെ അയ്യര്‍
ശനി, 22 ഓഗസ്റ്റ് 2020 (17:45 IST)
കോവിഡ് ലോക്ക് ഡൗണ്‍ സമയത്ത് മത്സ്യ വില്‍പ്പന നിരോധിച്ചപ്പോള്‍ വില്‍പ്പന നടത്തിയവരില്‍ നിന്ന് പിടിച്ചെടുത്ത മീന്‍ വീട്ടില്‍ കൊണ്ടുപോയി പൊരിച്ചു തിന്നുകയും ബാക്കി മറിച്ചു വില്‍പ്പന നടത്തുകയും ചെയ്ത മൂന്നു പോലീസുകാര്‍ കുറ്റക്കാരെന്നു ഉന്നതോദ്യോഗസ്ഥര്‍ കണ്ടെത്തി. മൂവരെയും നെയ്യാറ്റിന്കരയിലേക്ക് സ്ഥലം മാറ്റി.
 
മംഗലാപുരം പോലീസ് സ്റ്റേഷനിലെ മൂന്നു എ .എസ്  ഐ മാരെയാണ് നെയ്യാറ്റിന്‍കര എ ആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയത്. നാട്ടുകാരായ ചിലര്‍ കഠിനംകുളം കായലില്‍ നിന്ന് വലവീശി പിടിച്ച കരിമീന്‍, വരാല്‍, തിലോപ്പിയ എന്നിവയെല്ലാം വില്‍ക്കാന്‍ വച്ചപ്പോഴാണ് പോലീസ് പിടിച്ചെടുത്തത്. എന്നാല്‍ ഇതെല്ലാം മൂവരും  ചേര്‍ന്ന് പങ്കിട്ടെടുക്കുകയും ബാക്കി മറ്റുള്ളവര്‍ വഴി വില്‍പ്പന നടത്തുകയും ചെയ്തു.
 
എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇവര്‍ മീന്‍ പിടിച്ചെടുത്തത്തിന്റെയും മറ്റും ദൃശ്യങ്ങള്‍ പുറത്തുവന്നു. തുടര്‍ന്ന് ഉയര്‍ന്നുവന്ന പരാതിക്കൊടുവിലാണ് ആറ്റിങ്ങല്‍ ഡി.വൈ.എസ്പിയുടെ അന്വേഷണം ഉണ്ടായതും പോലീസുകാര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയതും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യം ഏതെന്ന് അറിയാമോ

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി കുവൈത്ത്

പെണ്‍കുട്ടിയോട് ഒറ്റയ്ക്ക് വീട്ടില്‍ വരാന്‍ നിര്‍ദ്ദേശിച്ച് ജയിലര്‍; നടുറോഡില്‍ ചെരിപ്പൂരി ജയിലറുടെ കരണക്കുറ്റി പൊട്ടിച്ച് പെണ്‍കുട്ടി

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ പൊതു ഭരണ വകുപ്പിലെ 6 ജീവനക്കാര്‍ക്ക് നോട്ടീസ്; പിരിച്ചുവിടാന്‍ ശുപാര്‍ശ

പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments