Webdunia - Bharat's app for daily news and videos

Install App

പ്രമുഖ നടിമാര്‍ ആരൊക്കെയെന്ന് വെളിപ്പെടുത്താന്‍ ആകില്ല: ഫെനി ബാലകൃഷ്ണന്‍

ദിലീപ് പറഞ്ഞു, പൊലീസ് ചോദ്യം ചെയ്തു: ഫെനി

Webdunia
തിങ്കള്‍, 3 ജൂലൈ 2017 (08:16 IST)
കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പ്രമുഖ നടിമാരുടെ പേര് പറയാന്‍ തനിക്ക് കഴിയില്ലെന്നും സമ്മര്‍ദ്ദമുണ്ടെന്നും അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന് മാധ്യമങ്ങളോട് വ്യക്തമാക്കി‍.രണ്ട് ദിവസമായി പലരും തന്നെ വിളിച്ച് ഇതിനായി സമ്മര്‍ദ്ദം ചെലുത്തുകയാണ്. എന്നാല്‍ പേര് പറയാന്‍ താന്‍ ഒരുക്കമല്ലെന്നും ഫെനി പറഞ്ഞു.

ആലുവ പൊലീസ് ക്ലബ്ബില്‍ പൊലീസിന്റെ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഫെനി. ദിലീപ് പറഞ്ഞ കാര്യങ്ങളുടെ വ്യക്തമായ വിവരണം അറിയാനാണ് പൊലീസ് തന്റെ മൊഴിയെടുത്തതെന്നും ഫെനി വെളിപ്പെടുത്തി. തന്നെ കാണാന്‍ വന്ന ആളുകളെന്ന് സംശയിക്കുന്ന ചിലരുടെ ഫോട്ടോകള്‍ പൊലീസ് കാണിച്ചു. ഒരാളെ ഏകദേശം തിരിച്ചറിഞ്ഞെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചന നടക്കുന്നെന്ന് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞതായി ദിലീപ് ആരോപിച്ചിരുന്നു. ദിലാപിന്റെ പരാതിയിലാണ് ഫെനി ബാലകൃഷ്ണനെ പൊലീസ് ചോദ്യം ചെയ്തത്. ഫെനി മൂന്നു തവണ വിളിച്ചിട്ടുണ്ടെന്നാണ് ദിലീപ് കഴിഞ്ഞതവണ നടന്ന ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞത്.

കോടതിയില്‍ കീഴടങ്ങുന്നതിന് പള്‍സര്‍ സുനി സമീപിച്ചതായി ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. മഹേഷ്, മനോജ് എന്നീ സുനിയുടെ രണ്ട് സുഹൃത്തുക്കളാണ് കീഴടങ്ങുന്നതിനായി സമീപിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ചെങ്ങന്നൂരില്‍ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും ഫെനി പറഞ്ഞു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽ കുളത്തിൽ 3 യുവതികൾ മുങ്ങിമരിച്ചു

സി.ബി.ഐ ചമഞ്ഞ് 3.15 കോടി തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം: 40 കാരൻ അറസ്റ്റിൽ

പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോയ KSRTC ബസ് തീപിടിച്ചു കത്തി നശിച്ചു

കൈക്കൂലി കേസിൽ കൃഷി അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

അടുത്ത ലേഖനം
Show comments