Webdunia - Bharat's app for daily news and videos

Install App

അര്‍ദ്ധരാത്രി പോലീസ് സ്റ്റേഷനുകള്‍ക്ക് നേരെ കല്ലേറ്: 20 കാരന്‍ പിടിയില്‍

എ കെ ജെ അയ്യര്‍
വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (18:30 IST)
ചങ്ങനാശേരി: അര്‍ദ്ധരാത്രി പോലീസ് സ്റ്റേഷനുകള്‍ക്ക് നേരെ ബൈക്കിലെത്തി കല്ലെറിഞ്ഞ വിരുതന്മാരില്‍ ഒരാളെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയാണ് വാലടി സ്വദേശിയായ സൂരജിനെ (20) കൈനടി പൊലീസ് അറസ്‌റ് ചെയ്തത്. കൂട്ടാളിയായ ശ്യാമിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
 
കഴിഞ്ഞ  അര  മണിക്കൂര്‍ ഇടവിട്ട സമയങ്ങളില്‍ മൂന്നു പോലീസ് സ്റ്റേഷനുകള്‍ക്ക് നേരെയാണ് ഇവര്‍ ബൈക്കിലെത്തി കൈയില്‍ കരുതിയിരുന്ന കല്ലുകള്‍ എറിഞ്ഞത്. കഴിഞ്ഞ പതിനൊന്നാം തീയതി വെള്ളിയാഴ്ച രാത്രി 11ന് കറുകച്ചാല്‍, 11.30ന് ചങ്ങനാശ്ശേരി, 12ന് കൈനടി പൊലീസ് സ്റ്റേഷനുകള്‍ക്ക് നേരെയാണ് ഇവര്‍ കല്ലെറിഞ്ഞത്.
 
പോലീസ് മൊബൈല്‍ ടവര്‍  കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്. വാലടിയില്‍ നിന്ന് സൂരജിനെ കൈനടി സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കഴിഞ്ഞ ദിവസം പിടിച്ചത്. കൂട്ടാളിയായ വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഭാഗത്ത് താമസക്കാരനായ ശ്യാമിനെ പിടികൂടാനുള്ള ശ്രമത്തിലാണ് ചങ്ങനാശേരി പോലീസ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തനിക്ക് നീതി വേണം; മുകേഷ് ഉള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി

എന്തുകൊണ്ടാണ് നോട്ട് ബുക്കുകളും പുസ്തകങ്ങളും ചതുരാകൃതിയിലെന്ന് ചിന്തിച്ചിട്ടുണ്ടോ?

തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം വീട്ടുകാരോട് മറച്ചുവെച്ച് അങ്കണവാടി ടീച്ചര്‍; തലച്ചോറിന് ക്ഷതമേറ്റ് കുട്ടി ഗുരുതരാവസ്ഥയില്‍

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമല്ല: ശ്രദ്ധിച്ച് ചെയ്തില്ലെങ്കിൽ പണി കിട്ടും

വയനാടിന്റെ പ്രിയങ്കരി മലയാളം പഠിക്കുന്നു; പ്രിയങ്കയുടെ സത്യപ്രതിജ്ഞ നാളെ

അടുത്ത ലേഖനം
Show comments