Webdunia - Bharat's app for daily news and videos

Install App

യുവതിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പുറത്തുവിട്ട പോലീസുകാരനെതിരെ കേസ്

Webdunia
ബുധന്‍, 9 നവം‌ബര്‍ 2022 (10:17 IST)
തിരുവനന്തപുരം: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പുറത്തുവിട്ട പോലീസുകാരനെതിരെ കേസെടുത്തു. വിജിലൻസ് ഗ്രേഡ് എസ്.സി.പി കാച്ചാണി സ്നേഹ വീട്ടിൽ സാബു പണിക്കർ (48) ക്കെതിരെയാണ് കേസെടുത്തത്.
 
ഇയാളെ പ്രതിയാക്കി അരുവിക്കര പൊലീസാണ് കേസെടുത്തത്. തുടർന്ന് ഇയാളെ വിജിലൻസിൽ നിന്ന് മാറ്റിയിട്ടുണ്ട്. ഐ.ടി.ആക്ട്, പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. വകുപ്പ് തല നടപടി ഉണ്ടാകും.
 
അവിവാഹിതയായ യുവതിയെ നയത്തിൽ അടുത്തുകൂടി പീഡിപ്പിക്കുകയും പിന്നീട് ഇതിന്റെ ദൃശ്യങ്ങൾ കാട്ടി തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നു. ഇവരെ തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലെ ഹോട്ടലുകളിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചത്.  ഏഴു വർഷമായി ഇത് തുടരുകയാണെന്നാണ് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
 
അടുത്തിടെ യുവതിയുടെ നഗ്ന വീഡിയോ പ്രതി പുറത്തുവിട്ടതോടെയാണ് ഇവർ പോലീസിൽ പരാതി നൽകിയത്. പ്രതിയപ്പോൾ ഒളിവിലാണെന്നാണ് സൂചന. പ്രതിയെ പിടികൂടാനായി വ്യാപക അന്വേഷണം ആരംഭിച്ചതായി അരുവിക്കര സി.ഐ ഷിബുകുമാർ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പെരിന്തൽമണ്ണയിൽ ജുവലറി പൂട്ടി പോകുന്ന സഹോദരങ്ങളെ ആക്രമിച്ച് മൂന്നരകിലോ കവർന്ന കേസിൽ 4 പേർ പിടിയിൽ

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: ഇത്തവണ മഷി പുരട്ടുക വോട്ടറുടെ ഇടതു നടുവിരലിൽ

ചലാന്‍ ലഭിച്ചോ! എഐ ക്യാമറയില്‍ കുടുങ്ങിയവരില്‍ നിന്ന് ഈടാക്കാന്‍ പോകുന്നത് 500 കോടി രൂപ

ഈ സമയങ്ങളില്‍ ട്രെയിനില്‍ ടിക്കറ്റ് ചെക്ക് ചെയ്യാന്‍ പാടില്ല! യാത്ര ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിയണം

ജിയോയ്ക്കും എയര്‍ടെല്ലിനും എട്ടിന്റെ പണി! ഒരു മാസത്തിനിടെ ബിഎസ്എന്‍എല്‍ നേടിയത് 8.5 ലക്ഷം പുതിയ വരിക്കാരെ

അടുത്ത ലേഖനം