പ്രതിപക്ഷത്തിനു വീണ്ടും തിരിച്ചടി; പിആർഡി പരസ്യത്തിൽ തെറ്റില്ല, സർക്കാരിനു തുടരാം

മാർച്ച് അഞ്ചിലെ പത്രങ്ങളിൽ വന്ന പിആർഡി പരസ്യമാണ് വിവാദമായത്

രേണുക വേണു
വ്യാഴം, 12 മാര്‍ച്ച് 2026 (17:42 IST)
യുഡിഎഫ് കെടുകാര്യസ്ഥതയും എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങളും ഉൾക്കൊള്ളിച്ചുള്ള പത്ര പരസ്യത്തിൽ തെറ്റില്ലെന്നു ഹൈക്കോടതി. പിആർഡി പരസ്യത്തിനെതിരെ കോൺഗ്രസ് നൽകിയ ഹർജി പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. 
 
മാർച്ച് അഞ്ചിലെ പത്രങ്ങളിൽ വന്ന പിആർഡി പരസ്യമാണ് വിവാദമായത്. യുഡിഎഫ് സർക്കാർ അധികാരത്തിലുണ്ടായിരുന്ന അഞ്ച് വർഷത്തെ കെടുകാര്യസ്ഥതയും ദുർഭരണവും ജനങ്ങളെ ഓർമിപ്പിക്കുന്നതായിരുന്നു ആദ്യ പേജിൽ. രണ്ടാം പേജിൽ എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞിരുന്നു. ഈ ഡബിൾ ജാക്കറ്റ് പരസ്യം നിയമവിരുദ്ധമെന്നാണ് ഹർജിയിൽ ആരോപിച്ചത്. എന്നാൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി നിലനിൽക്കില്ലെന്ന നിലപാടെടുത്തു. 
 
പരസ്യവുമായ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ നിർദ്ദേശിക്കണമെന്ന കോൺഗ്രസ് നേതാക്കളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹർജിയിൽ മറുപടി നൽകാൻ ഹൈക്കോടതി സർക്കാരിന് പത്ത് ദിവസം സമയം നൽകി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

മൊജ്തബ ഖമേനി അബോധാവസ്ഥയിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്

ജനങ്ങള്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു, കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരും: ശശി തരൂര്‍ എംപി

ദോശമാവ് വില്ലനായി; രണ്ട് കുട്ടികള്‍ മരിച്ചു, മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍

മദ്യം വാങ്ങാന്‍ ഭാര്യ പണം നല്‍കിയില്ല, മനംനൊന്ത് യുവാവ് ജീവനൊടുക്കി

LDF 3.0: സർവ്വം എൽഡിഎഫ്; സംസ്ഥാനത്ത് ഭരണത്തുടർച്ചയെന്ന് വിവിധ സർവ്വേകൾ

അടുത്ത ലേഖനം
Show comments