'പ്രധാന സാക്ഷിയെ സ്വാധീനിയ്ക്കാൻ ശ്രമിച്ചു'; ദിലീപിന്റെ ജമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ

Webdunia
ഞായര്‍, 13 സെപ്‌റ്റംബര്‍ 2020 (15:24 IST)
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ അഭിഭാഷകന്‍ മുഖേന ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ ജാമ്യം റദ്ദാക്കണം എന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിയ്ക്കുന്നത്. കേസ് കോടതി ചൊവ്വാഴ്‌ച പരിഗണിക്കും.
 
ദിലീപിനെതിരായി മൊഴി നല്‍കിയ സിനിമ താരങ്ങൾ അടക്കമുള്ള സാക്ഷികള്‍ കോടതിയില്‍ മൊഴിമാറ്റിയതിന് പിന്നാലെ പ്രധാന സാക്ഷിയും മൊഴി മാറ്റിയിരുന്നു. ദിലീപും കേസിലെ മറ്റൊരു പ്രധാന പ്രതിയായ പള്‍സര്‍ സുനിയും തമ്മില്‍ തൃശൂര്‍ ടെന്നീസ് ക്ലബില്‍ വച്ച്‌  കൂടിക്കാഴ്‌ച നടത്തുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. കൊവിഡ് പശ്ചാത്തലത്തിൽ കേസിൽ വിചാരണയ്ക്ക് കൂടുതൽ സമയം ആവശ്യപ്പെട്ട് നേരത്തെ വിചാരണ കോടതി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

ബിഹാറിൽ നടന്നത് എസ്ഐആർ കള്ളക്കളി, ഈ കളി മറ്റ് സംസ്ഥാനങ്ങളിൽ നടക്കില്ല: അഖിലേഷ് യാദവ്

അടുത്ത ലേഖനം
Show comments