Webdunia - Bharat's app for daily news and videos

Install App

വിവിധ തസ്തികകളില്‍ പിഎസ്സി റിക്രൂട്ട്മെന്റ് വിജ്ഞാപനം; ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 18നകം ചെയ്യണം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 21 ഡിസം‌ബര്‍ 2022 (08:59 IST)
വിവിധ തസ്തികകളില്‍ പിഎസ്സി റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കാറ്റഗറി നമ്ബര്‍ 512 മുതല്‍ 563/2022 വരെയുള്ള 52 തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.
 
സമഗ്രവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം ഡിസംബര്‍ 15 ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notification ലിങ്കിലും ലഭ്യമാണ്. ഒറ്റതവണ രജിസ്ട്രേഷന്‍, ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 18 നകം സമര്‍പ്പിക്കേണ്ടതാണ്. തസ്തികകള്‍ ചുവടെ- ജനറല്‍ റിക്രൂട്ട്മെന്റ്: പോലീസ് കോണ്‍സ്റ്റബിള്‍ (ആംഡ് പോലീസ് ബറ്റാലിയന്‍) (വനിതകളും ഭിന്നശേഷിക്കാരും അപേക്ഷിക്കാന്‍ അര്‍ഹരല്ല), ശമ്ബള നിരക്ക് 31,100-66,800 രൂപ. ബറ്റാലിയന്‍ അടിസ്ഥാനത്തില്‍ ഇനിപറയുന്ന ജില്ലകളിലേക്കാണ് നിയമനം- തിരുവനന്തപുരം (എസ്എപി), പത്തനംതിട്ട (കെഎപി-3), ഇടുക്കി (കെഎപി-5), എറണാകുളം (കെഎപി-1), തൃശൂര്‍ (കെഎപി-2), മലപ്പുറം (എംഎസ്പി), കാസര്‍ഗോഡ് (കെഎപി-4). ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല. നേരിട്ടുള്ള നിയമനം. യോഗ്യത- പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. മിനിമം ഉയരം- 168 സെ.മീറ്റര്‍, നെഞ്ചളവ് 81 സെ.മീറ്റര്‍, 5 സെ.മീറ്റര്‍ വികാസശേഷിയുണ്ടാകണം. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് യഥാക്രമം 160 സെ.മീറ്റര്‍, 76 സെ.മീറ്റര്‍, 5 സെ.മീറ്റര്‍ എന്നിങ്ങനെ മതിയാകും. നല്ല കാഴ്ചശക്തിയും കായികശേഷിയും ഉണ്ടാകണം. പ്രായപരിധി 18-26 വയസ്. 1996 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. ഒബിസികാര്‍ക്ക് 29, എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് 31, വിമുക്തഭടന്മാര്‍ 41 എന്നിങ്ങനെയാണ് ഉയര്‍ന്ന പ്രായപരിധി. ടെസ്റ്റും കായികക്ഷമതാ പരീക്ഷയും നടത്തിയാണ് തെരഞ്ഞെടുപ്പ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യം ഏതെന്ന് അറിയാമോ

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി കുവൈത്ത്

പെണ്‍കുട്ടിയോട് ഒറ്റയ്ക്ക് വീട്ടില്‍ വരാന്‍ നിര്‍ദ്ദേശിച്ച് ജയിലര്‍; നടുറോഡില്‍ ചെരിപ്പൂരി ജയിലറുടെ കരണക്കുറ്റി പൊട്ടിച്ച് പെണ്‍കുട്ടി

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ പൊതു ഭരണ വകുപ്പിലെ 6 ജീവനക്കാര്‍ക്ക് നോട്ടീസ്; പിരിച്ചുവിടാന്‍ ശുപാര്‍ശ

പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments