Webdunia - Bharat's app for daily news and videos

Install App

റയില്‍വേ ട്രാക്കില്‍ മൃതദേഹം: കൊലപാതക കേസിലെ പ്രതി പിടിയില്‍

എ കെ ജെ അയ്യര്‍
വ്യാഴം, 28 ജനുവരി 2021 (15:37 IST)
കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചി പുല്ലേപ്പടിയിലെ റയില്‍വേ ട്രാക്കില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ടു പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് മോഷണ മുതല്‍ പങ്കുവയ്ക്കുന്നതിനെ ചൊല്ലി നടത്തിയ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്ന് കണ്ടെത്തി.
 
ഇതുമായി ബന്ധപ്പെട്ടു പ്രധാന പ്രതിയായ മണാശേരി സ്വാദേശി ബിനോയിയെ പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ സുഹൃത്തായ മണാശേരി ജോബിയാണ് കോല ചെയ്യപ്പെട്ടത്. ബിനോയിയെ മൃതദേഹം കത്തിച്ചുകളയാന്‍ സഹായിച്ച മറ്റു മൂന്നു പേര്‍ കൂടി പോലീസ് പിടിയിലായി.
 
കൊച്ചിയില്‍ പുതുവര്‍ഷ ദിനം നടന്ന കവര്‍ച്ചയില്‍ പ്രതികളാണ് ബിനോയി, ജോബി എന്നിവര്‍. കൊച്ചി എളമക്കരയിലെ വീട് കുത്തിത്തുറന്ന് ഇവര്‍ 37 പവന്‍ സ്വര്‍ണ്ണം ഒന്നര ലക്ഷം രൂപ എന്നിവ കവര്‍ന്നിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ റയില്‍വേ ട്രാക്കില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത് നാട്ടുകാരാണ്.  ഇതിനടുത്ത് തന്നെ മണ്ണെണ്ണ കുപ്പിയും കത്തിക്കാന്‍ ഉപയോഗിച്ച ലൈറ്ററും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

' ഞാന്‍ എവിടെയെങ്കിലും ദളിതരെയോ സ്ത്രീകളെയോ മോശമാക്കി പറഞ്ഞിട്ടുണ്ടോ': അടൂര്‍

ചൈന 2000 കിലോമീറ്റര്‍ പിടിച്ചടക്കിയ കാര്യം നിങ്ങള്‍ എങ്ങനെ അറിഞ്ഞു; രാഹുല്‍ഗാന്ധിയെ ശാസിച്ച് സുപ്രീംകോടതി

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; കണ്ണൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ചു

ഞാന്‍ മരിക്കാന്‍ പോകുകയാണെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു കോള്‍; സമയോചിത ഇടപെടലില്‍ യുവാവിന്റെ ജീവന്‍ രക്ഷിച്ച് പോലീസ്

അധികാരം പങ്കിടാന്‍ ചിലര്‍ ഒരുക്കമല്ല; സിദ്ധരാമയ്യയെ വിമര്‍ശിച്ച് ഡി കെ ശിവകുമാര്‍

അടുത്ത ലേഖനം
Show comments