Webdunia - Bharat's app for daily news and videos

Install App

പുനലൂര്‍ പേപ്പര്‍ മില്‍സ്: പ്രവര്‍ത്തനോദ്ഘാടനം ഇന്ന്

Webdunia
വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (10:04 IST)
പുനലൂര്‍ പേപ്പര്‍ മില്‍സിന്റെ പ്രവര്‍ത്തനോദ്ഘാടനം ഇന്ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. 110 കെ വി സബ് സ്റ്റേഷന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണും ബോയിലര്‍ ഹൗസ് ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശും പള്‍പ് മില്‍ സ്വിച്ച് ഓണ്‍ കര്‍മ്മം മുന്‍ വ്യവസായ വകുപ്പ് മന്ത്രി ഇളമരം കരീമും നിര്‍വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും.

പേപ്പറിന്റെ ആദ്യ വില്‍പ്പന പുനലൂര്‍ പേപ്പര്‍ മില്‍സ് ഡയറക്ടര്‍ എം വെങ്കട്ടരത്‌നം നിര്‍വഹിക്കും. യോഗത്തില്‍ എം പി മാരായ എന്‍ കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ എന്‍ ബാലഗോപാല്‍, എം എല്‍ എ മാരായ അഡ്വ കെ രാജു, കെ ബി ഗണേഷ്‌കുമാര്‍, മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ജയമോഹന്‍, പുനലൂര്‍ മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ രാധാമണി വിജയാനന്ദ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്‍, കെ എസ് ഇ ബി പവര്‍ സെക്രട്ടറി ആന്റ് ചെയര്‍മാന്‍ എം ശിവശങ്കരന്‍, ജില്ലാ കളക്ടര്‍ എ ഷൈനാമോള്‍ തുടങ്ങിയവര്‍ സംസാരിക്കും.

മുന്‍ എം പി മാരായ എന്‍ പീതാംബരക്കുറുപ്പ്, ചെങ്ങറ സുരേന്ദ്രന്‍, മുന്‍ എം എല്‍ എ മാരായ പുനലൂര്‍ മധു, കെ പ്രകാശ്ബാബു, പി എസ് സുപാല്‍, ബാങ്ക് ഓഫ് ഇന്ത്യ സോണല്‍ മാനേജര്‍ വി ആനന്ദ്, വിളക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീദേവിയമ്മ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പുനലൂര്‍ പേപ്പര്‍ മില്‍സ് ചെയര്‍മാന്‍ റ്റി കെ സുന്ദരേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. പുനലൂര്‍ പേപ്പര്‍ മില്‍സ് ഡയറക്ടര്‍ നെല്‍സണ്‍ സെബാസ്റ്റ്യന്‍ സ്വാഗതവും അജയ് സുന്ദരേശ് നന്ദിയും പറയും.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

Show comments