Webdunia - Bharat's app for daily news and videos

Install App

'അന്‍വറിനെ അറിയില്ല'; ശക്തിപ്രകടനത്തിനു കാശ് കൊടുത്ത് ആളെയിറക്കി, കൈയോടെ പിടികൂടി സോഷ്യല്‍ മീഡിയ (വീഡിയോ)

അതേസമയം അന്‍വറിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ഡി.എം.കെ പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു

രേണുക വേണു
ബുധന്‍, 23 ഒക്‌ടോബര്‍ 2024 (19:41 IST)
പാലക്കാട് ഉപതിരഞ്ഞെടുപ്പിനോടു അനുബന്ധിച്ച് പി.വി.അന്‍വര്‍ എംഎല്‍എ നടത്തിയ ശക്തിപ്രകടനത്തെ ഏറ്റെടുത്ത് ട്രോളന്‍മാര്‍. അന്‍വര്‍ നടത്തിയ റോഡ് ഷോയ്ക്ക് നൂറുകണക്കിനു ആളുകളാണ് എത്തിയത്. എന്നാല്‍ ഇതില്‍ ഭൂരിഭാഗം പേരെയും എത്തിച്ചത് പണം കൊടുത്താണ്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെ അന്‍വറിനെതിരെ ട്രോളുകളുടെ പെരുമഴയാണ്. 
 
' നെന്മാറയില്‍ നിന്നാണ് വരുന്നത്. വേറൊരു ഗ്രൂപ്പ് വിളിച്ചുകൊണ്ട് വന്നതാണ്. അന്‍വറിനെ പരിചയമില്ല' പ്രകടനത്തില്‍ പങ്കെടുത്ത ഒരു സ്ത്രീ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ' വേറെ ഷൂട്ടിങ്ങിനു പോകാറുണ്ട്. ഗുരുവായൂരമ്പല നടയില്‍ സിനിമയുടെ ഷൂട്ടിങ്ങിനൊക്കെ പോയിട്ടുണ്ട്. വേറൊരു ഏജന്റ് വിളിച്ചിട്ട് വരുന്നതാണ്. എത്ര രൂപയാണ് തരികയെന്ന് അറിയില്ല,' മറ്റൊരു സ്ത്രീ പറഞ്ഞു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Asianet News (@asianetnews)

അതേസമയം അന്‍വറിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ഡി.എം.കെ പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു. പകരം യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനു പിന്തുണ നല്‍കുമെന്ന് അന്‍വര്‍ അറിയിച്ചു. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Cyber Trollers - CT (@cyber_trollers)

ഒരു ഉപാധിയുമില്ലാതെ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കുന്നതായി ഇന്ന് നടന്ന കണ്‍വെന്‍ഷനില്‍ അന്‍വര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ വലിപ്പം കണ്ടിട്ടല്ല പിന്തുണക്കുന്നത്. രണ്ട് ദിവസം മുന്‍പ് അപമാനിക്കപ്പെട്ടിട്ടും അതെല്ലാം സഹിക്കുകയാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടല്‍ മുറിയിൽ മരിച്ച നിലയില്‍

ക്രിസ്മസ്-പുതുവത്സര ബംപര്‍ ടിക്കറ്റിനു വന്‍ ഡിമാന്‍ഡ്

ലാൻഡിംഗിനിടെ റൺവേയിൽ നിന്നും തെന്നിമാറി, നിമിഷങ്ങൾക്കുള്ളിൽ കത്തിച്ചാമ്പലായി; ദക്ഷിണ കൊറിയയിലെ വിമാനാപകടത്തിൽ 62 പേർ മരിച്ചു

മാഹിയില്‍ ഇന്ധന വില കൂടും; പ്രാബല്യത്തിൽ വരിക ജനുവരി ഒന്നിന്

'മോക്ഷം നേടാൻ ജീവിതം അവസാനിപ്പിക്കുന്നു': തിരുവണ്ണാമലൈയില്‍ നാല് പേര്‍ ജീവനൊടുക്കി

അടുത്ത ലേഖനം
Show comments