Webdunia - Bharat's app for daily news and videos

Install App

മകന്റെ സ്‌കൂട്ടർ കത്തിക്കാൻ കൊട്ടേഷൻ : മാതാവും കൂട്ടരും അറസ്റ്റിൽ

Webdunia
ഞായര്‍, 7 മെയ് 2023 (12:55 IST)
മലപ്പുറം: സ്വന്തം മകനോടുള്ള വിരോധം തീർക്കാൻ മാതാവ് മകന്റെ സ്‌കൂട്ടർ കത്തിക്കാൻ കൊട്ടേഷൻ കൊടുത്തതിനെ തുടർന്ന് മാതാവും സഹായികളും പോലീസ് പിടിയിലായി. മേലാറ്റൂർ പട്ടിക്കാട് മുല്ലയാർകുറിശി തച്ചാംകുന്നം നഫീസ (48) ആണ് മകൻ മുഹമ്മദ് ഷഫീഖിന്റെ സ്‌കൂട്ടർ കത്തിക്കാൻ കൊട്ടേഷൻ കൊടുത്തു മേലാറ്റൂർ പോലീസിന്റെ പിടിയിലായത്.
 
ഇവർക്ക് സഹായി ആയി എത്തിയ അയൽക്കാരൻ കീഴുവീട്ടിൽ മെഹബൂബ് (58), കൊട്ടേഷൻ സംഘത്തിലെ തമിഴ്‌നാട് ഉക്കടം സ്വദേശി കാജാ ഹുസ്സൈൻ (39), കൂട്ടാളി അബ്ദുൽ നാസർ (32) എന്നിവരെ മേലാറ്റൂർ സി.ഐ. കെ.ആർ.രഞ്ജിത്തിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്.
 
നഫീസയുടെ വീട്ടിൽ നിന്ന് അര കിലോമീറ്റർ അകലെയുള്ള വാടക ക്വർട്ടേഴ്‌സിലായിരുന്നു മുഹമ്മദ് ഷഫീക് താമസിച്ചിരുന്നത്. കഴിഞ്ഞ ഒന്നാം തീയതി പുലർച്ചെയായിരുന്നു ഇവിടെ സൂക്ഷിച്ചിരുന്ന സ്‌കൂട്ടർ കത്തിച്ചത്. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ ഉമ്മയും കൂട്ടാളികളും പിടിയിലായത്. കവർച്ച, പിടിച്ചുപറി, വധശ്രമം എന്നിവ ഉൾപ്പെടെ മലപ്പുറം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലാണ് കൊട്ടേഷൻ അംഗങ്ങൾക്കെതിരെ കേസുണ്ടെന്നും പോലീസ് അറിയിച്ചു.      
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ലെബനനിൽ ആക്രമണവുമായി ഇസ്രായേൽ, പടക്കപ്പൽ വിന്യസിച്ച് യു എസ് : പശ്ചിമേഷ്യയിൽ യുദ്ധഭീതി

സുപ്രീം കോടതിയുടെ യുട്യൂബ് ചാനൽ ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ഭക്ഷ്യസുരക്ഷാ സൂചികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളം ഒന്നാമത്

സ്ത്രീകൾ നയിക്കുന്ന പെൺവാണിഭ സംഘം പിടിയിൽ

ഇസ്രായേൽ പിന്നോട്ടില്ല, വടക്കൻ അതിർത്തിയിൽ നിന്നും ഒഴിപ്പിച്ചവരെ തിരിച്ചെത്തിക്കുമെന്ന് നെതന്യാഹു, ഹിസ്ബുള്ളക്കെതിരെ പോരാട്ടം തുടരും

അടുത്ത ലേഖനം
Show comments