Webdunia - Bharat's app for daily news and videos

Install App

എല്ലാ മുസ്ലിം പെണ്‍കുട്ടികളേയും റേപ്പ് ചെയ്യണം, അവര്‍ക്ക് കുട്ടികളെ നല്‍കണം: ബലാത്സംഗത്തിന് ആഹ്വാനം ചെയ്ത് മലയാളി

സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്ന പോസ്റ്റ്

Webdunia
വെള്ളി, 30 ജൂണ്‍ 2017 (15:41 IST)
നിലവില്‍ ഇന്ത്യയില്‍ മതേതരത്വം നിലനില്‍ക്കുന്ന സംസ്ഥാനം കേരളമാണ്. ഇക്കാര്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ വരെ ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തിലിതാ, മലയാളികള്‍ക്ക് വരെ നാണക്കേടായി ഒരു മലയാളി. മുസ്‌ലിം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യണമെന്ന ആഹ്വാനവുമായി രാധാകൃഷ്ണന്‍ പിള്ളയെന്ന വ്യക്തിയാണ് രംഗത്തെത്തിയിരിക്കുന്നത്. ഇയാള്‍ ഫേസ്ബുക്കില്‍ ബലാത്സംഗത്തിന് ആഹ്വാനം ചെയ്ത് കമന്റിട്ടതോടെ സംഭവം വൈറലായി. 
 
കഴിഞ്ഞ ദിവസം ഒരു പോസ്റ്റിനു കീഴില്‍ രാധാകൃഷ്ണന്‍ ഇട്ട കമന്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ വ്യാപക പ്രതിഷേധമാണ് ഇയാള്‍ക്കെതിരെ ഉയരുന്നത്. ‘എല്ലാ മുസ്ലിം പെണ്‍കുട്ടികളേയും ബലാത്സംഗം ചെയ്ത് അവര്‍ക്കു കുട്ടികളെ നല്‍കണ’മെന്നാണ് രാധാകൃഷ്ണന്‍ സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്‘.
 
ഹിന്ദു ഹെല്‍പ്പ്ലൈന്‍ കോഡിനേറ്ററായ പ്രതീഷ് വിശ്വനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്യാംപ്രസാദ് വടകര എന്നയാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നതിനു താഴെയാണ് രാധാകൃഷ്ണന്‍ ബലാത്സംഗത്തിനാഹ്വാനവുമായി കമന്റിട്ടിരിക്കുന്നത്. ‘ഹിന്ദു പെണ്‍കുട്ടിയെ കൊണ്ടുപോയി മതംമാറ്റി ഭീകരവാദത്തിലേക്കു കൊണ്ടുപോകാന്‍ ശ്രമിച്ചത് ഹൈക്കോടതി തടഞ്ഞപ്പോള്‍ അതിനെതിരെയുള്ള ബദര്‍ യുദ്ധക്കാരുടെ പോര്‍വിളി തുടരുന്നു. നിന്റെയൊക്കെ നാലുകെട്ടി നിര്‍ത്തിയിട്ടില്ലേ, അവളുമാരെ വിട്ടാല്‍ മതി ഐഎസ്സിലേക്ക്. ഹിന്ദുവിന്റെ നെഞ്ചത്തു കയറാന്‍ വരണ്ട’ എന്ന പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റിനു കീഴിലാണ് രാധാകൃഷഅണന്‍ പിള്ള കമന്റുമായെത്തിയത്.

നിരവധിപേരാണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

P V Anvar: ഡിഎംകെയിലേക്കല്ല, പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ: അഭിഷേക് ബാനർജി അംഗത്വം നൽകി

പുതിയ വീട് പണിയാന്‍ പദ്ധതിയുണ്ടോ? PMAY-U 2.0 സമാരംഭിച്ചു. എല്ലാവര്‍ക്കും താങ്ങാനാവുന്ന ഭവനം! 8 ലക്ഷം രൂപ വരെ വായ്പ, 4% സര്‍ക്കാര്‍ സബ്‌സിഡി

സ്‌കൂള്‍ കലോത്സവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡോ. അരുണ്‍കുമാറിന്റെ ദ്വയാര്‍ത്ഥ പ്രയോഗം; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണിക്ക് പിന്നില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍; കാരണം പരീക്ഷ പേടി!

രണ്ട് ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് കനത്ത പിഴ ചുമത്തിയേക്കാം! ആര്‍ബിഐയുടെ പ്രഖ്യാപനത്തിലെ സത്യാവസ്ഥ എന്ത്?

അടുത്ത ലേഖനം
Show comments