Webdunia - Bharat's app for daily news and videos

Install App

കേരളത്തിൽ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നത് ബിജെപി തന്നെ, നേതാക്കളെ വേദിയിലിരുത്തി വിമർശനവുമായി ദേശീയ ജനറൽ സെക്രട്ടറി

Webdunia
വെള്ളി, 29 ഡിസം‌ബര്‍ 2023 (11:07 IST)
കേരള രാഷ്ട്രീയത്തില്‍ ബിജെപിയ്ക്ക് വെല്ലുവിളി ബിജെപി തന്നെയെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ രാധാമോഹന്‍ അഗര്‍വാള്‍. താഴെക്കിടയിലുള്ള പ്രവര്‍ത്തനം ശരിയല്ലെന്ന് സംസ്ഥാന നേതൃത്വം വിശദീകരിച്ചെങ്കിലും ബിജെപിയിലെ പടലപിണക്കത്തെയും ഗ്രൂപ്പിസത്തിനുമെതിരെ ശക്തമായ താക്കീതാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തില്‍ നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂര്‍ സന്ദര്‍ശനത്തിന് മുന്നോടിയായി നടത്തിയ സംസ്ഥാന നേതൃയോഗത്തിലാണ് പാര്‍ട്ടിയില്‍ സ്വയം വിമര്‍ശനമുയര്‍ന്നത്.
 
പാര്‍ട്ടിയുടെ വലിയ വെല്ലുവിളി പാര്‍ട്ടി തന്നെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പണ്ട് പറഞ്ഞത് യോജിക്കുന്നത് കേരളത്തിന്റെ കാര്യത്തിലാണെന്നായിരുന്നു രാധാമോഹന്‍ അഗര്‍വാളിന്റെ പരാമര്‍ശം. അതേസമയം കേരളത്തില്‍ ബിജെപിയുടെ പ്രധാനലക്ഷ്യം തൃശൂരാണെന്ന പ്രഖ്യാപനവും സമ്മേളനത്തിലുണ്ടായി. സംസ്ഥാനത്ത് നാലു മുതല്‍ അഞ്ച് സീറ്റുകള്‍ക്കാണ് ബിജെപി പ്രാധാന്യം നല്‍കുന്നത്. അതില്‍ ഏറ്റവും പ്രധാനം തൃശൂരാണെന്നായിരുന്നു പ്രഖ്യാപനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

V.S.Achuthanandan Health Condition: വി.എസ് വെന്റിലേറ്ററില്‍ തുടരുന്നു

സംശയം തോന്നിയാല്‍ കുട്ടികളുടെ ബാഗ് പരിശോധിക്കാം; അധ്യാപകരോടു മുഖ്യമന്ത്രി

Ayatollah Khamenei: 'കണ്ണില്‍ പെട്ടിരുന്നെങ്കില്‍ തീര്‍ത്തേനെ'; ഇസ്രയേല്‍ ലക്ഷ്യമിട്ടത് ഖമനയിയെ ഇല്ലാതാക്കാന്‍, ഭൂഗര്‍ഭ അറയില്‍ ഒളിച്ചു !

Kerala Weather Live Updates, June 27: ന്യൂനമര്‍ദ്ദം, ജൂണ്‍ 29 വരെ മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മലമ്പുഴ ഡാം തുറക്കുന്നത് നാളത്തേക്ക് മാറ്റി; ഭാരതപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

അടുത്ത ലേഖനം
Show comments