Webdunia - Bharat's app for daily news and videos

Install App

നാട്ടില്‍ നടന്ന ഉത്സവങ്ങളെയും ആഘോഷങ്ങളെയും കുറിച്ച് വള്ളിപുള്ളി തെറ്റാതെ വിവരിച്ച് സജിത

Webdunia
വെള്ളി, 11 ജൂണ്‍ 2021 (08:03 IST)
റഹിമാന്റെയും സജിതയുടെയും സാഹസിക ജീവിതമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. പത്ത് വര്‍ഷത്തിലേറെ ഒരു ചെറിയ മുറിയില്‍ റഹിമാന്‍ സജിതയെ ഒളിപ്പിച്ചുവെന്ന് നാട്ടുകാര്‍ക്ക് പോലും വിശ്വസിക്കാന്‍ സാധിക്കുന്നില്ല. എന്നാല്‍, ഈ പത്ത് വര്‍ഷക്കാലം നാട്ടില്‍ നടന്ന ആഘോഷങ്ങളെയും ഉത്സവങ്ങളെയും കുറിച്ച് വള്ളിപുള്ളി തെറ്റാതെയാണ് സജിത സംസാരിക്കുന്നത്. റഹിമാന്റെ കൊച്ചുമുറിയില്‍ ഇരുന്നുകൊണ്ട് നാട്ടില്‍ നടന്ന എല്ലാ കാര്യങ്ങളും സജിത അറിഞ്ഞിരുന്നു. മുറിയിലെ ജനല്‍ വഴി പുറത്തുനടന്ന കാര്യങ്ങള്‍ സജിത കണ്ടു. ഇതേ കുറിച്ചെല്ലാം യാതൊരു അര്‍ത്ഥശങ്കയുമില്ലാതെയാണ് സജിത സംസാരിക്കുന്നതെന്ന് നാട്ടുകാരും പറയുന്നു. ഗത്യന്തരമില്ലാത്തതുകൊണ്ട് റഹിമാനും സജിതയും പറയുന്നതെല്ലാം വിശ്വസിക്കുക മാത്രമേ തരമുള്ളൂ എന്നാണ് നാട്ടുകാരുടെ അഭിപ്രായം. 

ഇങ്ങനെയൊന്നും ആകുമെന്ന് കരുതിയല്ല സജിതയെ വീട്ടില്‍ ഒളിപ്പിച്ചു താമസിപ്പിച്ചതെന്ന് റഹിമാന്‍ പറയുന്നു. എല്‍ഐസി പൈസ കിട്ടിയാല്‍ എങ്ങോട്ടേലും പോകാമെന്നാണ് കരുതിയത്. ഒരാഴ്ചയെങ്ങാനും ഒളിച്ചുതാമസിപ്പിക്കേണ്ടിവരും. അതു കഴിഞ്ഞ് എല്‍ഐസി പൈസ കിട്ടും. ഇതായിരുന്നു പ്ലാന്‍. പക്ഷേ, അവസാനം ഇങ്ങനെയൊക്കെ ആയെന്നാണ് റഹിമാന്‍ മാധ്യമങ്ങളോട് വിശദീകരിക്കുന്നത്. 
 
'സജിത വീട്ടിലേക്ക് വരാറുണ്ട്. ഒരിക്കല്‍ സജിത എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു. ഞാനും തിരിച്ച് ഇഷ്ടമാണെന്ന് പറഞ്ഞു. ഒരുമിച്ച് ജീവിക്കാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി. ഞാന്‍ അവളെ രഹസ്യമായി താലികെട്ടി. വീട്ടുകാര്‍ സജിതയെ വേറെ വിവാഹത്തിനു നിര്‍ബന്ധിച്ചിരുന്നു. ഞാന്‍ നേരത്തെ താലി ചാര്‍ത്തിയതിനാല്‍ വേറെ വിവാഹം കഴിക്കാന്‍ പറ്റില്ലെന്ന് അവള്‍ പറഞ്ഞു. നമുക്ക് എങ്ങോട്ടേലും പോകാമെന്ന് സജിത എന്നോട് പറഞ്ഞിരുന്നു. എല്‍ഐസി പൈസ കിട്ടാനുണ്ട്. പൈസ കിട്ടിയാല്‍ പോകാം. അതുവരെ ഒളിച്ചുതാമസിക്കാമെന്ന് ഞാന്‍ പറഞ്ഞു. ഒരാഴ്ചയ്ക്ക് വേണ്ടിയാണ് ഒളിപ്പിച്ചുതാമസിപ്പിച്ചത്, ' റഹിമാന്‍ പറഞ്ഞു 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാർ, രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

കെ.സുരേന്ദ്രന്‍ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

അടുത്ത ലേഖനം
Show comments