പത്തനം‌തിട്ടയിൽ സുരേന്ദ്രൻ മത്സരിക്കുന്നത് നായര്‍മാരുടെ ഔദാര്യമോ? - പിന്തുണയുമായെത്തിയ രാഹുൽ ഈശ്വറിനെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ

Webdunia
ബുധന്‍, 20 മാര്‍ച്ച് 2019 (08:20 IST)
ലോകസഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തിൽ മത്സരിക്കുക കെ സുരേന്ദ്രൻ ആയിരിക്കും. മണ്ഡലത്തിനായി ബിജെപിയില്‍ തമ്മിലടി മുറുകുകയാണ്. ഇതിനിടെ കെ സുരേന്ദ്രന് പിന്തുണയുമായെത്തിയ രാഹുല്‍ ഈശ്വര്‍ വെട്ടില്‍. 
 
സുരേന്ദ്രനെ പിന്തുണച്ച് ജാതി പറഞ്ഞ് എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയകളിൽ വൈറലായത്. ഈഴവനായ സുരേന്ദ്രന്‍ നായര്‍ സ്വാധീനമുള്ള മണ്ഡലത്തില്‍ മത്സരിക്കുന്നത് ഹിന്ദു ഐക്യമാണെന്നാണ് രാഹുല്‍ ഫെയ്‌സബുക്കില്‍ പറയുന്നത്.
 
ഈഴവനായിരുന്നിട്ട് കൂടി നായര്‍ സ്വാധീനമുള്ള മണ്ഡലത്തില്‍ എന്ന ധ്വനിയാണ് രാഹുലിന്റെ പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയ രംഗത്ത് വരാന്‍ കാരണം. നമ്മുടെ ഈഴവ/തീയ്യ സഹോദര സമുദായത്തില്‍ പിറന്ന ഇദ്ദേഹം നായര്‍ സ്വാധീനമുള്ള പത്തനംതിട്ട മണ്ഡലത്തില്‍ നായര്‍ സഹോദരങ്ങളുടെ പിന്തുണയോടെ മത്സരിക്കുന്നത് ഒരു ഹിന്ദു ഐക്യത്തിന് ലക്ഷണവുമാണെന്നാണ് പോസ്റ്റിലുള്ളത്.
 
നായര്‍മാരുടെ ഔദാര്യം പോലെയാണ് ഈഴവനായ സുരേന്ദ്രന്‍ മത്സരിക്കുന്നതെന്ന രീതിയിലാണ് രാഹുല്‍ പോസ്റ്റിട്ടതെന്നാണ് താഴെ ഇതിനെതിരെ വരുന്ന കമന്റുകളില്‍ അധികവും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍സ്റ്റന്റ് മെസേജിങ്ങിന് മാത്രമല്ല, പേയ്‌മെന്റ് സേവനങ്ങള്‍ക്കും ഇന്ത്യയുടെ സ്വന്തം ആപ്പുമായി സോഹോ

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഹാലോവീന്‍ ഇവന്റ് 26ന്

Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

അടുത്ത ലേഖനം
Show comments