Webdunia - Bharat's app for daily news and videos

Install App

Palakkad By Election Results 2024:പാലക്കാട് നഗരസഭയിൽ ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കുറവ്,മൂന്നാം ഘട്ട വോട്ടെണ്ണലെത്തുമ്പോൾ ലീഡ് നേടി രാഹുൽ

അഭിറാം മനോഹർ
ശനി, 23 നവം‌ബര്‍ 2024 (09:55 IST)
Rahul Mamkoottathil
പാലക്കാട് ഉപതിരെഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ ആദ്യ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ നേട്ടമുണ്ടാക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. ബിജെപിക്ക് വലിയ പിന്തുണയുള്ള നഗരസഭയിലെ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ 700 ഓളം വോട്ടുകളുടെ കുറവാണുണ്ടായത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ലഭിച്ചതിനേക്കാള്‍ 430 വോട്ടുകള്‍ കൂടിയിട്ടുണ്ട്. സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായ സരിന് 111 വോട്ടും കൂടുതലായി ലഭിച്ചു.
 
പാലക്കാട് ബിജെപി സ്വാധീനമേഖലയിലെ വോട്ടെണ്ണുമ്പോള്‍ ബിജെപി മുന്നിലായിരുന്നെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ നഗരസഭയില്‍ ബിജെപിക്ക് വോട്ടുകള്‍ കുറഞ്ഞിട്ടുണ്ട്. ഒരു റൗണ്ട് പിന്നിട്ടപ്പോള്‍ 900 ലധികം വോട്ടുകളുടെ ഭൂരിപക്ഷം എന്‍ഡിഎ സ്ഥാനാര്‍ഥിക്കുണ്ടായിരുന്നു. മൂന്നാം ഘട്ടത്തിലേക്ക് വോട്ടെണ്ണല്‍ കടക്കുമ്പോള്‍ 1229 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുല്‍ മാങ്കൂട്ടത്തിനുള്ളത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോര്‍ട്ട്‌ഫോളിയോ ചോരചുവപ്പില്‍ തന്നെ, ഒന്‍പതാം ദിവസവും പിടിമുറുക്കി കരടികള്‍, സെന്‍സെക്‌സ് ഇന്ന് ഇടിഞ്ഞത് 600 പോയിന്റ്!

വരണ്ടു കിടന്ന കിണറില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞു; ഞെട്ടലില്‍ പത്തനംതിട്ടയില്‍ കുടുംബം

ഡെങ്കിപ്പനി മരണത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്; ആറു വര്‍ഷത്തിനിടെ മരിച്ചത് 301 പേര്‍

സിദ്ദിഖിനു കുരുക്ക് മുറുകുന്നു; കുറ്റപത്രം ഉടന്‍

ഇന്ത്യക്കാര്‍ അപമാനിതരായെന്ന വിമര്‍ശനം; യുഎസിന്റെ ഭാഗത്തു തെറ്റൊന്നും ഇല്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യ, മൂന്നാം ബാച്ച് അമൃത്സറിലെത്തി

അടുത്ത ലേഖനം
Show comments