Webdunia - Bharat's app for daily news and videos

Install App

ഇത്രയും നാൾ എന്തായിരുന്നുവോ, തുടർന്നും അതുതന്നെയാകും: രാഹുൽ പശുപാലൻ

''മാറാൻ ഉദ്ദേശമില്ല'' - രാഹുൽ പശുപാലൻ

Webdunia
ബുധന്‍, 28 ഡിസം‌ബര്‍ 2016 (11:24 IST)
രാഹുൽ പശുപാലനേയും രശ്മി നായരേയും അറിയാത്ത മലയാളികൾ ഉണ്ടാകില്ല. കിസ് ഓഫ് ലൗ എന്ന സംഗമത്തിന് ചുക്കാൻ പിടിച്ച ഇവരായിരുന്നു 2014ലെ വാർത്താ താരങ്ങൾ. കേസും ജാമ്യവും അറസ്റ്റും വിടുതലും എല്ലാം ജനങ്ങൾ അറിഞ്ഞ കാര്യങ്ങളായിരു‌ന്നു. ഇതിനിടയില്‍, ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. സമൂഹത്തിന് മുന്നിൽ ഇവർ ഒറ്റപ്പെട്ടു. രശ്മി പത്തുമാസത്തോളവും രാഹുല്‍ പതിനാല് മാസത്തോളവും ജാമ്യം ലഭിക്കാതെ ജയിലില്‍ കിടന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് രാഹുല്‍ പശുപാലന്‍ ജയില്‍ മോചിതനായത്.
 
താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് രാഹുൽ തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു. തെറ്റ് ചെയ്തിട്ടില്ല ചെയ്തിട്ടില്ല എന്ന ഉത്തമ ബോധ്യം ഉള്ളത് കൊണ്ട് സമൂഹത്തിൽ നിന്നും ഒളിച്ചോടാനോ ആത്മഹത്യ ചെയ്യാനൊ ഉദ്ദേശിക്കുന്നില്ല. ഇത്തരം ഗൗരവമേറിയ ഒരു കുറ്റകൃത്യ ത്തിൽ ഞങ്ങൾക്ക് ഏതെങ്കിലും വിധത്തിലുള്ള പങ്കുണ്ട് എന്ന് ഉറച്ചു വിശ്വസിക്കുന്ന ആർക്കും വേണ്ടിയല്ല ഇതെഴുതുന്നത്. ബോധപൂർവം ഒരു ഇമേജ് സൃഷ്ടിച്ചു അതിൽ ജീവിക്കാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്നതുകൊണ്ട്‌ ഈ ആക്രമണം തെല്ലും അലട്ടുന്നുമില്ലെന്ന് രാഹുൽ പറയുന്നു.
 
നിരപരാധിത്വം തെളിയിക്കാനുള്ളത് കോടതിയിൽ മാത്രമാണ്. അതിനു കഴിയും എന്ന ആത്മവിശ്വാസവും ഉണ്ട്. ഞങ്ങൾ എന്തായിരുന്നു ഇതുവരെ അതുതന്നെയാകും തുടർന്നും. അതിൽ അസഹിഷ്ണുത ഉള്ളവർ ദയവായി ഞങ്ങളിൽ നിന്നും അകന്നു നിൽക്കുക. എല്ലാ തെളിവുകളും ശേഖരിച്ച ശേഷം അറസ്റ്റ് ചെയ്തു എന്ന് ആവർത്തിച്ചു പറഞ്ഞവർ കേരളത്തിൽ 14 മാസമായിട്ടും ഒരു കുറ്റപത്രം പോലും നൽകിയിട്ടില്ല.
 
പ്രായപൂർത്തി ആകാത്ത കുട്ടികളെ ട്രാഫികിങ് നടത്തി എന്ന കുറ്റാരോപണത്തിനു ഒരു വർഷത്തിനു ശേഷം ജാമ്യം അനുവദിക്കുമ്പോൾ കർണാടക ഹൈകോടതി പറഞ്ഞ വാക്കുകൾ ആണിത്. പോലീസ് പറഞ്ഞതും പറയാത്തതും ആയ കഥകൾ നിറം പിടിപ്പിച്ചു എഴുതി എന്റെ അടുക്കളയിലെ കഴുകാത്ത പാത്രത്തിന്റെ എണ്ണം വരെ ലൈവ് റിപ്പോർട്ട്‌ ചെയ്തവർ കോടതിൽ നടന്നതൊന്നും "അറിഞ്ഞില്ല". അതിൽ പരിഭവവുമില്ല, അങ്ങനെയൊക്കെയാണ് വ്യവസ്ഥിതികൾ എന്ന ബോധ്യമുണ്ട്. 
 
എന്ത് കഷ്ടപ്പെട്ടും നിയമ സഹായം നൽകും എന്ന് ഞങ്ങളുടെ അച്ഛനമ്മമാർ തീരുമാനിച്ചില്ല എങ്കിൽ ഒരുപക്ഷേ കുറ്റപത്രമോ വിചാരണയോ കൂടാതെ വർഷങ്ങളോളം തടവിൽ കഴിഞ്ഞേനെ. ആരോപണങ്ങൾ തെളിയിക്കപ്പെടും വരെ ആരോപണങ്ങൾ മാത്രമാണ് എന്ന് ആവർത്തിച്ചു പറഞ്ഞു മനസിന്‌ ധൈര്യം പകർന്നു ഒപ്പം നിൽക്കുകയും സത്യം എത്രയും വേഗം തെളിയട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്ന മുൻപരിചയം ഉള്ളവരും ഇല്ലാത്തവരും ആയ എല്ലാ വലിയ മനുഷ്യരോടും അവസരങ്ങൾ ഉപയോഗപ്പെടുത്തി നേട്ടങ്ങൾ കൊയ്തവരോടും എല്ലാം സ്നേഹം മാത്രം. - രാഹുൽ ഫെസ്ബുക്കിൽ കുറിച്ചു.
 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments