ഇടുക്കിയിലും മലപ്പുറത്തും പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻ‌വലിച്ചു; ചുഴലിക്കാറ്റ് കേരളത്തിൽ അടുത്തേക്കില്ല

Webdunia
ശനി, 6 ഒക്‌ടോബര്‍ 2018 (13:43 IST)
ലക്ഷദ്വീപിന് സമീപത്ത് അറബിക്കടിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റാവുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി മലപ്പുറം ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻ‌വലിച്ചു. ന്യൂനമർദ്ദം വടക്ക് പടിഞ്ഞാറ്‌ ഭാഗത്തേക്ക് നീങ്ങാൻ തുടങ്ങിയതോടെയാണ് ഇരു ജില്ലകളിലേയും റെഡ് അലർട്ട് പിൻവലിച്ചത്. 
 
സംസ്ഥാനത്ത് കനത്ത മഴ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ശനി ഞായർ ദിവസങ്ങളിൽ പാലക്കാട് ഓറഞ്ച് അലർട്ടും പത്തനംതിട്ട, തൃശൂര്‍, വയനാട്, കൊല്ലം, കോഴിക്കോട് ജില്ലകളി യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്, തിരുവന്തപുരം ജില്ലയിൽ തിങ്കളാഴ്ച വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 
 
സംസ്ഥാനത്ത് ഏത് സാഹചര്യുത്തെയും നേരിടാൻ ദുരന്ത നിവാരണ സേന തയ്യാറെടുത്തുകഴിഞ്ഞു എല്ലാ ജില്ലകളിലെയും സ്ഥിതിഗതികൾ ജില്ലാ കളക്ടർമർ വിലയിരുത്തുന്നുണ്ട്. ശനി ഞായർ ദിവസങ്ങളിൽ അതിതീവ്ര മഴയുണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റ് കേരളത്തിൽ എത്തില്ലെങ്കിലും ശക്തമായ കാറ്റ് ഉണ്ടേയേക്കും എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുരളീധരന് ആരോഗ്യം, വൈദ്യുതി വിഷ്ണുനാഥിന്, ബിന്ദു കൃഷ്ണയ്ക്ക് സാമൂഹികക്ഷേമം: വകുപ്പുകളിൽ ഏകദേശ ധാരണ

പിണറായിക്കെന്താ പ്രായപരിധിയില്ലെ, കെ കെ ശൈലജ ജയിക്കരുതെന്ന് ചിലർ നിർബന്ധം കാട്ടി: കണ്ണൂർ ജില്ലാകമ്മിറ്റിയിൽ രൂക്ഷവിമർശനം

ലീഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി: മലബാർ കലാപവും മാറാടും മറക്കില്ലെന്ന് യോഗനാദം എഡിറ്റോറിയൽ

വിജയ്ക്ക് ആഭ്യന്തരം, സെങ്കോട്ടയ്യൻ ധനമന്ത്രി, വ്യവസായ വകുപ്പ് കീർത്തനയ്ക്ക്: തമിഴ്‌നാട്ടിൽ വകുപ്പ് വിഭജനമായി

പ്രതിപക്ഷ നേതാവായി പിണറായി, പി ബി വോട്ടെടുപ്പിൽ 10 പേർ അനുകൂലിച്ചപ്പോൾ 7 പേർ എതിർത്തു

അടുത്ത ലേഖനം
Show comments