Webdunia - Bharat's app for daily news and videos

Install App

കുടൽ കരണ്ടുതിന്നുന്ന ഷിഗല്ല ബാക്ടീരീയ സംസ്ഥാനത്ത് വ്യാപകം

വയറിളക്കത്തിനു പുറമെ വയറു വേദനയും ഛർദിയും ശരീരത്തിനു ചൂടും കാണും

Webdunia
വ്യാഴം, 23 ജൂണ്‍ 2016 (08:23 IST)
സംസ്ഥാനത്ത് മഴ കനത്തതിന് പിന്നാലെ പനി വ്യാപകമായതോടെ കുടൽ കരണ്ടുതിന്നുന്ന ഷിഗല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന വയറിളക്കം പടരുന്നു. കോഴിക്കോട് രണ്ടു പേരും തിരുവനന്തപുരത്ത് ഒരാളും വയറിളക്ക രോഗം മൂലം മരിച്ചതോടെയാണ് ഷിഗല്ല ബാക്ടീരിയെക്കുറിച്ച് അധികൃതര്‍ക്ക് ബോധമുണ്ടായത്.

കുട്ടികളില്‍ വളരെവേഗം ബാധിക്കുന്ന ഷിഗല്ല ബാക്ടീരിയ ബാധിച്ചാല്‍ വയറിളക്കം ശക്തമാകുകയും തളര്‍ച്ചയും ക്ഷീണവും കൂടി മരണത്തിന് കാരണമാകുകയും ചെയ്യും. ഷിഗല്ല ബാക്ടീരിയ ശരീരത്തിലെത്തിയാല്‍ മാരകമായ വയറിളക്കത്തിനു കാരണമാകും.
സാധാരണ വയറിളക്കമെന്നു കരുതി ചികിൽസ നല്‍കിയാല്‍ മരണം ഉറപ്പാണ്.

കുടലിന്റെ ശ്ലേഷ്മ ആവരണവും ഭിത്തിയും ബാക്ടീരിയ കരണ്ടു തിന്നുന്നതോടെ മലത്തിനൊപ്പം രക്തവും പഴുപ്പും പുറത്തേക്കു വമിക്കും. വയറിളക്കത്തിനു പുറമെ വയറു വേദനയും ഛർദിയും ശരീരത്തിനു ചൂടും കാണും. ഉടൻ ആന്റിബയോട്ടിക് അടക്കമുള്ള ചികിൽസ നൽകിയാൽ രോഗം ഭേദപ്പെടുത്താം. അല്ലാത്ത പക്ഷം മരണം ഉറപ്പാണ്.

രോഗബാധയെ തുടർന്നു മൂന്നു പേർ മരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാൻ തകർന്നാൽ ജിഹാദി ഗ്രൂപ്പുകൾ മുതലെടുക്കും, യുഎസിന് മുന്നറിയിപ്പ് നൽകി അസിം മുനീർ

ചില ഐഫോണ്‍ ഉപയോക്താക്കളോട് യൂട്യൂബ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഗൂഗിള്‍, കാരണം ഇതാണ്

ഭരണഘടനയെ കൊന്ന ദിനം, അടിയന്തിരാവസ്ഥാ വാർഷികത്തിൽ ഒരു വർഷം നീണ്ട പരിപാടികൾ നടത്താൻ കേന്ദ്രം, സംസ്ഥാനങ്ങൾക്കും നിർദേശം

പാക്കിസ്ഥാന് അഞ്ചാംതലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ ചൈന നല്‍കും; ഇന്ത്യക്ക് ഇത്തരം വിമാനങ്ങളില്ലാത്തതില്‍ ആശങ്ക

നിലമ്പൂരിൽ സ്വരാജ് വിജയിക്കും, ഫലം വന്നാൽ യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടാകും: എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments