Webdunia - Bharat's app for daily news and videos

Install App

മഴ അവധി പ്രഖ്യാപിക്കാത്തതിനു അസഭ്യവും ആത്മഹത്യാ ഭീഷണിയും; വിദ്യാര്‍ഥികളുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി താക്കീത് ചെയ്ത് കലക്ടര്‍

അവധി തന്നില്ലെങ്കില്‍ സ്‌കൂളില്‍ പോകില്ലെന്നും ഇത് തന്റെ അവസാന ദിവസമായിരിക്കുമെന്നും ആത്മഹത്യാ ഭീഷണി മുഴക്കിയവര്‍ ഉണ്ട്

രേണുക വേണു
ശനി, 20 ജൂലൈ 2024 (10:07 IST)
Pathanamthitta Collector

മഴ അവധി പ്രഖ്യാപിക്കാത്തതിനു പത്തനംതിട്ട ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ആത്മഹത്യാ ഭീഷണിയും അസഭ്യവും കമന്റ് ചെയ്ത വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്ക് താക്കീത്. മോശം കമന്റ് ഇട്ട രണ്ട് വിദ്യാര്‍ഥികളുടെ അക്കൗണ്ട് സൈബര്‍ സെല്‍ വഴി കണ്ടെത്തി ജില്ലാ കലക്ടര്‍ എസ്.പ്രേം കൃഷ്ണന്‍ കുട്ടികളുടെ മാതാപിതാക്കളെ വിളിച്ചുവരുത്തുകയായിരുന്നു. കുട്ടികളുടെ കമന്റുകള്‍ കാണിച്ചുകൊടുത്ത ശേഷം മാതാപിതാക്കള്‍ക്ക് കലക്ടര്‍ താക്കീത് നല്‍കി. അവധി പ്രഖ്യാപിക്കണമെന്ന നിര്‍ബന്ധത്തില്‍ നിരവധി വിദ്യാര്‍ഥികളാണ് കലക്ടര്‍ ഓഫീസിലേക്ക് ഫോണ്‍ വിളിക്കുന്നതെന്നും കലക്ടര്‍ പറഞ്ഞു. 
 
ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും ഇന്‍സ്റ്റഗ്രാം പേജിലും മാത്രമല്ല പേഴ്‌സണല്‍ അക്കൗണ്ട് വരെ തപ്പിപ്പിടിച്ച് അതിലേക്കും മെസേജ് അയക്കുന്നവരുണ്ട്. പലതും വളരെ തമാശയായിട്ടുള്ള മെസേജുകള്‍ ആണ്. ചിലരുടെ സംഭാഷണത്തില്‍ അപേക്ഷയുടെ രീതി മാറി അസഭ്യം വരെ എത്തിയതോടെയാണ് കലക്ടറുടെ ഓഫീസ് സൈബര്‍ സെല്ലിനെ സമീപിച്ചത്. 
 
അവധി തന്നില്ലെങ്കില്‍ സ്‌കൂളില്‍ പോകില്ലെന്നും ഇത് തന്റെ അവസാന ദിവസമായിരിക്കുമെന്നും ആത്മഹത്യാ ഭീഷണി മുഴക്കിയവര്‍ ഉണ്ട്. സഭ്യമല്ലാത്ത മെസേജുകള്‍ വന്നപ്പോള്‍ സൈബര്‍ സെല്‍ വഴി അന്വേഷിക്കുകയായിരുന്നു. കൊച്ചുകുട്ടിയാണെന്ന് മനസിലായപ്പോള്‍ രക്ഷിതാക്കളെ വിളിച്ചുവരുത്തി ഇക്കാര്യം വിശദീകരിച്ചെന്നും കലക്ടര്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍

അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല്‍ വഴുതി വീണു; ഒരാളുടെ മൃതദേഹം ലഭിച്ചു

അടുത്ത ലേഖനം
Show comments