Webdunia - Bharat's app for daily news and videos

Install App

തിങ്കളാഴ്‌ചവരെ സംസ്ഥാനത്ത് മഴ തകര്‍ക്കും; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

12 സെ.മി മഴയാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയര്‍ന്നതോത്

Webdunia
വെള്ളി, 10 ജൂണ്‍ 2016 (08:19 IST)
തിങ്കളാഴ്‌ചവരെ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റി നല്‍കുന്ന മുന്നറിയിപ്പ്.

മൂന്ന് ദിവസമായി തുടരുന്ന ശക്തമായ മഴ തിങ്കളാഴ്‌ചവരെ തുടരുമെന്നാണ് റിപ്പോര്‍ട്ട്. ശക്തമായ കാറ്റ് വീശാന്‍ സാധ്യത ഏറെയുള്ളതിനാല്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, കനത്ത മഴയില്‍ സംസ്ഥാനത്തിന്റെ താഴ്‌ന്ന ഭാഗങ്ങള്‍ എല്ലാം വെള്ളത്തിലായ അവസ്ഥയിലാണ്. പലയിടത്തും കനത്ത നാശനഷ്‌ടമാണ് ഉണ്ടായത്.

12 സെ.മി മഴയാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയര്‍ന്നതോത്.  മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് പത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഒമ്പതെണ്ണം ആലപ്പുഴയിലും ഒരെണ്ണം തിരുവനന്തപുരത്തും. സാധാരണ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍വരെ 204 സെന്‍റിമീറ്റര്‍ മഴയാണ് കേരളത്തില്‍ കിട്ടേണ്ടത്. എന്നാല്‍ ഇത്തവണ ആറ് മുതല്‍ 10 വരെ ശതമാനം അധികം മഴകിട്ടുമെന്നാണ് പ്രതീക്ഷ.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാൻ തകർന്നാൽ ജിഹാദി ഗ്രൂപ്പുകൾ മുതലെടുക്കും, യുഎസിന് മുന്നറിയിപ്പ് നൽകി അസിം മുനീർ

ചില ഐഫോണ്‍ ഉപയോക്താക്കളോട് യൂട്യൂബ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഗൂഗിള്‍, കാരണം ഇതാണ്

ഭരണഘടനയെ കൊന്ന ദിനം, അടിയന്തിരാവസ്ഥാ വാർഷികത്തിൽ ഒരു വർഷം നീണ്ട പരിപാടികൾ നടത്താൻ കേന്ദ്രം, സംസ്ഥാനങ്ങൾക്കും നിർദേശം

പാക്കിസ്ഥാന് അഞ്ചാംതലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ ചൈന നല്‍കും; ഇന്ത്യക്ക് ഇത്തരം വിമാനങ്ങളില്ലാത്തതില്‍ ആശങ്ക

നിലമ്പൂരിൽ സ്വരാജ് വിജയിക്കും, ഫലം വന്നാൽ യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടാകും: എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments