Webdunia - Bharat's app for daily news and videos

Install App

ഇതിലും നല്ല സന്ദർഭം ഇനിയില്ല, അവരെ ഈ നാട്ടിൽ നിന്നും ഓടിക്കണം; അന്യ സംസ്ഥാന തൊഴിലാളികൾ നാടിന് ആപത്താണെന്ന് രാജസേനൻ

Webdunia
തിങ്കള്‍, 30 മാര്‍ച്ച് 2020 (13:50 IST)
കൊവിഡ് 19നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യം ലോക്ക് ഡൗൺ ആയതിന്റെ പശ്ചാത്തലത്തിൽ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ കഴിയാതെ വന്ന അന്യ സംസ്ഥാന തൊഴിലാളികളെ വളരെയധികം ശ്രദ്ധയോട് കൂടിയാണ് സംസ്ഥാന സർക്കാർ പരിരക്ഷിക്കുന്നത്. അവർക്കാവശ്യമായ വെള്ളവും ഭക്ഷണവും എത്തിക്കുന്നതിൽ സർക്കാർ മുന്നിട്ട് നിൽക്കുന്നു.
 
ഇതിനിടയിൽ വിദ്വേഷ പ്രസ്താവനയുമായി സംവിധായകന്‍ രാജസേനന്‍. സംസ്ഥാനത്തെ അതിഥി തൊഴിലാളികളെ പുറത്താക്കണമെന്നും അവര്‍ നാടിന് ആപത്താണെന്നും രാജസേനന്റെ കണ്ടുപിടുത്തം. പായിപ്പാട് നടന്ന പ്രതിഷേധം ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടിൽൽ നിന്നും ഓടിക്കാൻ ഇതിലും മികച്ച അവസരം വേറെ കിട്ടാൻ ഇല്ലെന്നും രാജസേനൻ പറയുന്നു.
 
ഇവരെ നാട്ടില്‍ നിന്നും ഓടിക്കണമെന്നും മുഖ്യമന്ത്രി ഇതൊരു അപേക്ഷയായി കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞത് അനുസരിച്ച് മലയാളി എല്ലാം സഹിച്ച് 21 ദിവസം വീട്ടിനുള്ളില്‍ ഇരിക്കുകയാണ്. അപ്പോഴാണ് ഒരു സംഘം ആളുകള്‍ ഭക്ഷണമില്ല, വെള്ളമില്ല എന്നൊക്കെ പറഞ്ഞ് സമരം ചെയ്യാന്‍ തുടങ്ങിയത്. അവരെ നമ്മള്‍ മുമ്പ് വിളിച്ചിരുന്നത് അന്യ സംസ്ഥാന തൊഴിലാളികളെന്നായിരുന്നു. എന്നാല്‍ പെട്ടെന്ന് അവര്‍ അതിഥി തൊഴിലാളികളായി മാറിയെന്നും രാജസേനന്‍ പറയുന്നു.
 
ഇവരെ മറ്റ് ചില കാര്യങ്ങള്‍ക്ക് വേണ്ടി ചിലര്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അവരുടെ ലക്ഷ്യം ആഹാരവും വെള്ളവും ഒന്നുമല്ല മറ്റെന്തോ ആണെന്നും സംവിധായകന്‍ പറഞ്ഞു. അതിഥി തൊഴിലാളികള്‍ ജോലിക്ക് വന്നതോടെ കേരളത്തിലെ ഹോട്ടലുകള്‍ വൃത്തിഹീനമായെന്നും അദ്ദേഹം പറഞ്ഞു.
 
മുഖ്യമന്ത്രിയോട് തനിക്കൊരു അപേക്ഷയുണ്ട്. ഇവരെ ഇവിടെ നിന്നും പുറത്താക്കണം. അതിന് ഇതിലും നല്ല സന്ദര്‍ഭം ഇനി കിട്ടില്ല. ദയവായി പുറത്താക്കൂ, ഈ അന്യസംസ്ഥാന തൊഴിലാളികല്‍ നാടിന് ആപത്താണെന്ന് പല വേദികളും പറഞ്ഞിട്ടുണ്ട്. അതിപ്പോള്‍ സത്യമായി കൊണ്ടിരിക്കുകയാണെന്നും രാജസേനന്‍ പറഞ്ഞു. എത്രയും പെട്ടെന്ന് വേണ്ടതൊക്കെ കൊടുത്ത് ഇവരെ ഈ നാട്ടില്‍ നിന്നും ഓടിക്കണമെന്നും രാജസേനൻ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സെന്‍സെക്‌സില്‍ 1450 പോയന്റിന്റെ കുതിപ്പ്, നിക്ഷേപകര്‍ക്ക് 5 ലക്ഷം കോടിയുടെ നേട്ടം

പെരിന്തൽമണ്ണയിൽ ജുവലറി പൂട്ടി പോകുന്ന സഹോദരങ്ങളെ ആക്രമിച്ച് മൂന്നരകിലോ കവർന്ന കേസിൽ 4 പേർ പിടിയിൽ

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: ഇത്തവണ മഷി പുരട്ടുക വോട്ടറുടെ ഇടതു നടുവിരലിൽ

ചലാന്‍ ലഭിച്ചോ! എഐ ക്യാമറയില്‍ കുടുങ്ങിയവരില്‍ നിന്ന് ഈടാക്കാന്‍ പോകുന്നത് 500 കോടി രൂപ

ഈ സമയങ്ങളില്‍ ട്രെയിനില്‍ ടിക്കറ്റ് ചെക്ക് ചെയ്യാന്‍ പാടില്ല! യാത്ര ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments