Webdunia - Bharat's app for daily news and videos

Install App

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്ന് കെ.മുരളീധരന്‍

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും സിപിഐയും കാണിക്കുന്നതു പോലെ കോണ്‍ഗ്രസിനു കാണിക്കാന്‍ പറ്റില്ല

Webdunia
വ്യാഴം, 28 ഡിസം‌ബര്‍ 2023 (11:10 IST)
അയോധ്യയില്‍ നടക്കാനിരിക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി കേരള ഘടകത്തിന്റെ നിലപാടെന്ന് കെ.മുരളീധരന്‍ എംപി. എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. 
 
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും സിപിഐയും കാണിക്കുന്നതു പോലെ കോണ്‍ഗ്രസിനു കാണിക്കാന്‍ പറ്റില്ല. അതു രണ്ടും വിശ്വാസമില്ലാത്തവരുടെ പാര്‍ട്ടിയാണ്. എന്നാല്‍ കോണ്‍ഗ്രസില്‍ വിശ്വാസികളും അവിശ്വാസികളും ഉണ്ട്. എല്ലാവരുടെയും വികാരം മാനിക്കും. ഇന്ത്യയിലെ ജനങ്ങളുടെ വികാരം മാനിച്ചുകൊണ്ടുള്ള തീരുമാനം കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം കൈക്കൊള്ളുമെന്നും മുരളീധരന്‍ പറഞ്ഞു. 
 
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നേരത്തെ കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നു. അതേസമയം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ക്ഷണം നിരസിച്ചിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ തേനീച്ചക്കൂട് വേലി, ഇക്കാര്യങ്ങള്‍ അറിയണം

ആനകളെ എഴുന്നള്ളിക്കുന്നത് സംസ്‌കാരത്തിന്റെ ഭാഗമാണ്; ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

തിരുവനന്തപുരം എസ്എറ്റി ആശുപത്രിയില്‍ ഓക്‌സിജന്‍ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിച്ച് അപകടം; ജീവനക്കാരിയുടെ കണ്ണിന് ഗുരുതര പരിക്ക്

ആശാവര്‍ക്കര്‍മാര്‍ക്ക് ആശ്വാസം: ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

ലഹരിക്കേസുകളിൽ പിടിയിലാവുന്നവരിൽ അധികവും മുസ്ലീങ്ങൾ: വിവാദപ്രസംഗങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ ടി ജലീൽ

അടുത്ത ലേഖനം
Show comments