Webdunia - Bharat's app for daily news and videos

Install App

രാമായണത്തിന്റെ മാഹാത്മ്യം സ്ത്രീ സമൂഹത്തിന് ഊന്നല്‍ നല്‍കുന്നത്: ഗവര്‍ണര്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 18 ജൂലൈ 2022 (07:55 IST)
തിരുവനന്തപുരം: രാമായണത്തിന്റെ മാഹാത്മ്യം എന്നത് സ്ത്രീ സമൂഹത്തിന് ഊന്നല്‍ നല്‍കുന്നതാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജടായു രാമക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന രാമായണ മാസാചരണത്തിന്റെ ഭാഗമായി നടന്ന ജടായു രാമസന്ധ്യയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഗവര്‍ണര്‍. 
  
ശ്രീരാമന്‍ ഉത്തമപുരുഷന്റെ പ്രതീകമാണ്. ഈ കാലഘട്ടത്തിലെ ജനങ്ങളില്‍ പ്രേരകശക്തിയായി അനുവര്‍ത്തിക്കുന്നതു കൊണ്ട് രാമായണത്തിന്റെ പ്രസക്തി വര്‍ധിക്കുന്നു. പഞ്ഞമാസ കാലം എന്ന് കരുതിപ്പോന്നിരുന്ന കര്‍ക്കിടക മാസം എല്ലാ വീടുകളിലും ഭക്തിയോടെ രാമായണ മാസമായി ആചരിക്കപ്പെടാന്‍ പി. പരമേശ്വരന്‍ നടത്തിയ ഇടപെടല്‍ വിസ്മരിക്കാന്‍ സാധിക്കില്ല. രാമായണം എന്നാല്‍ രാമന്റെ യാത്ര എന്നതാണ്. ധര്‍മത്തില്‍ ഉറച്ചുനിന്ന് കടമകള്‍ ഓര്‍മിപ്പിച്ച്, ക്ഷമയുടെയും സഹനത്തിന്റെയും സന്ദേശം പകരുന്നതാണ് ശ്രീരാമചന്ദ്രന്റെ ജീവിതം. നമ്മുടെ വിദ്യാഭ്യാസ സമുദായത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നില്ല. ഇന്ത്യയുടെ ഹൃദയം എന്നത് ത്യാഗവും സേവനവുമാണെന്ന് സ്വാമി വിവേകാനന്ദന്‍ നമ്മെ ഓര്‍മിപ്പിച്ചിട്ടുണ്ടെന്നും ഇതാണ് രാമായണം നമ്മെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യം ഏതെന്ന് അറിയാമോ

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി കുവൈത്ത്

പെണ്‍കുട്ടിയോട് ഒറ്റയ്ക്ക് വീട്ടില്‍ വരാന്‍ നിര്‍ദ്ദേശിച്ച് ജയിലര്‍; നടുറോഡില്‍ ചെരിപ്പൂരി ജയിലറുടെ കരണക്കുറ്റി പൊട്ടിച്ച് പെണ്‍കുട്ടി

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ പൊതു ഭരണ വകുപ്പിലെ 6 ജീവനക്കാര്‍ക്ക് നോട്ടീസ്; പിരിച്ചുവിടാന്‍ ശുപാര്‍ശ

പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments