Webdunia - Bharat's app for daily news and videos

Install App

ബിജെപിക്കെതിരെ ചെന്നിത്തല; ഒരു എംഎല്‍എ ഉണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന് ധരിക്കരുത്, മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി വേണം

ആക്രമണം ഉണ്ടായ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് പിഴവുണ്ടായി

Webdunia
ബുധന്‍, 15 ജൂണ്‍ 2016 (12:02 IST)
ഒറ്റപ്പാലത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും കൊലവിളി നടത്തുകയും ചെയ്‌ത സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഒരു എംഎല്‍എ ഉണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന് ആരും ധരിക്കരുത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമത്തില്‍ കൃത്യവും, വ്യക്തവുമായ നടപടികള്‍ ഉണ്ടായേ തീരൂ. ആക്രമണം നടത്തിയ ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.

മാധ്യപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് പിഴവുണ്ടായി. അക്രമികള്‍ക്കെതിരെ കൈക്കൊണ്ടില്ലെങ്കില്‍ ഇത്തരം അക്രമങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നെല്ലായില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ച കേസിലും പ്രദേശത്ത് ആക്രമം അഴിച്ചു വിട്ട കേസിലും പിടിയിലായ ആര്‍ എസ് എസ് പ്രവര്‍ത്തകരെ കോടതിയില്‍ ഹാജരാക്കുന്നതിന് എത്തിച്ചപ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായത്.

ആര്‍എസ്എസ് ജില്ലാ പ്രചാരകും തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയുമായ വിഷ്‌ണു,  നെല്ലായം സ്വദേശികളായ ഉണ്ണിക്കൃഷ്ണന്‍, സുബ്രഹ്മണ്യന്‍, മോനു എന്നിവരാണ് ആക്രമണം നടത്തിയത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഇവരെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ ശക്തമാക്കി.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

മാരകമായ ബാക്ടീരിയ അണുബാധ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ക്കുള്ള ജനപ്രിയ ചുമ മരുന്ന് പിന്‍വലിച്ചു

'ഈ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു' എന്ന അലേര്‍ട്ട് ഇല്ലാതെ ആന്‍ഡ്രോയിഡില്‍ കോളുകള്‍ എങ്ങനെ റെക്കോര്‍ഡ് ചെയ്യാം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ 8ന് ആരംഭിക്കും; 14 ടേബിളുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

അടുത്ത ലേഖനം
Show comments