Webdunia - Bharat's app for daily news and videos

Install App

എക്സിറ്റ് പോളുകളുടെ ആയുസ്സ് തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ മാത്രം, ജനം സി പി എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ വിധിയെഴുതുമെന്ന് രമേശ് ചെന്നിത്തല

എക്സിറ്റ് പോളുകളുടെ ആയുസ്സ് തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരേയെ ഉള്ളുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇത്തവണയും ഭരണം യു ഡി എഫിന് തന്നെ. അത്തരത്തിലുള്ള വിവരങ്ങളാണ് ഓരോ മണ്ഡലങ്ങളിൽ നിന്നും ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫെയ്സ്ബുക്ക് പേജി

Webdunia
ചൊവ്വ, 17 മെയ് 2016 (14:12 IST)
എക്സിറ്റ് പോളുകളുടെ ആയുസ്സ് തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരേയെ ഉള്ളുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇത്തവണയും ഭരണം യു ഡി എഫിന് തന്നെ. അത്തരത്തിലുള്ള വിവരങ്ങളാണ് ഓരോ മണ്ഡലങ്ങളിൽ നിന്നും ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 
 
രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
 
എക്സിറ്റ് പോളുകളുടെ ആയുസ്സ് തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ മാത്രം
 
എക്സിറ്റ് പോളുകളുടെ ആയുസ്സ് തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ മാത്രം. പല എക്സിറ്റ് പോളുകളും പരാജയപ്പെടുന്നതാണ് മുന്‍ കാലങ്ങളില്‍ തെളിഞ്ഞിട്ടുള്ളത്. യു ഡി എഫിന് സര്‍ക്കാര്‍ രൂപികരിക്കനാകും. ഓരോ മേഖലകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ യു ഡി എഫിന് ഭരണ തുടർച്ച ഉണ്ടാകുമെന്ന് തന്നെയാണ്. യഥാര്‍ത്ഥ ചിത്രം തെളിയുമ്പോള്‍ യു ഡി എഫിന് മികച്ച ഭൂരിപക്ഷം കിട്ടും. 
 
കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണ്. ഭരണ വിരുദ്ധ വികരമുണ്ടായെന്നു പറയുന്നത് സി പി എമ്മി ന്‍റെ അവകാശവാദം മാത്രമാണ്. കോണ്‍ഗ്രസ് മുക്തഭാരതം സ്വപ്നം കാണുന്ന ബി ജെ പിക്ക് കേരളത്തില്‍ അക്കൗണ്ട്‌ തുറക്കാനാവുമെന്നത് മലര്‍പൊടിക്കാരന്റെ സ്വപ്നം മാത്രം. ബി ജെ പി യുടെ വര്‍ഗ്ഗീയ ധ്രുവീകരണത്തിനുള്ള ശ്രമത്തിനും സി പിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനും കൊലപാതക രാഷ്ട്രീയത്തിനും വിധിയെഴുത്താകുമുണ്ടാകുക.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

മാരകമായ ബാക്ടീരിയ അണുബാധ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ക്കുള്ള ജനപ്രിയ ചുമ മരുന്ന് പിന്‍വലിച്ചു

'ഈ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു' എന്ന അലേര്‍ട്ട് ഇല്ലാതെ ആന്‍ഡ്രോയിഡില്‍ കോളുകള്‍ എങ്ങനെ റെക്കോര്‍ഡ് ചെയ്യാം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ 8ന് ആരംഭിക്കും; 14 ടേബിളുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

അടുത്ത ലേഖനം
Show comments