കേരളത്തിലെ 140 ഇടങ്ങളിലും മത്സരിയ്ക്കുന്നത് പ്രതിപക്ഷ നേതാവ്: ഇടതു നേതാക്കൾക്ക് രമേശ് ചെന്നിത്തലയുടെ മറുപടി

Webdunia
വ്യാഴം, 11 ഫെബ്രുവരി 2021 (09:11 IST)
തൃശൂർ: കേരളത്തിലെ 140 മണ്ഡലങ്ങളിലും പ്രതിപക്ഷ നേതാവ് തന്നെയാണ് മത്സരിയ്കുന്നതെന്ന് രമേശ് ചെന്നിത്തല. ഇടതു നേതാക്കളുടെ വെല്ലുവിളിയ്ക്ക് മറുപടിയായാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. മന്ത്രി ജലീലും മറ്റും ഉന്നയിയ്ക്കുന്ന ആരോപണങ്ങൾക്ക് മറുപടി പറയുന്നില്ല. അതൊക്കെ ജനം വിലയിരുത്തുമെന്നും ചെന്നിത്തല പറഞ്ഞു. ആർജ്ജവമുണ്ടെങ്കിൽ ചെന്നിത്തല പൊന്നാനിയിൽ മത്സരിയ്ക്കണം എന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വെല്ലുവിളിച്ചിരുന്നു. തവനൂരിൽ മത്സരിയ്ക്കാൻ ധൈര്യമുണ്ടോ എന്നും വെല്ലുവിളി ഉയർന്നിരുന്നു. ഇതിനുള്ള മറുപടിയായാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ശബരിമല ഒരു പ്രധാനപ്പെട്ട വിഷയമാണ്. അത് ഒരു രാഷ്ട്രീയപ്രശ്നമായി ഉയർത്താൻ യുഡിഎഫ് തയ്യാറല്ല. പ്രതിപക്ഷം എന്ന നിലയിൽ വിഷയത്തെ നിയമസഭയിലും പാർലമെന്റിലും ഉയർത്താൻ ശ്രമച്ചു. എന്നാൽ അത് വിജയം കണ്ടില്ല. ഇക്കാര്യത്തിൽ എൻഎസ്എസിന്റെ പ്രതികരണം തെറ്റിദ്ധാരണകൊണ്ടാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിന്റെ അഭിമാനം: ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ മൂന്ന് പ്രാദേശിക ബാങ്കുകള്‍ ഇടം നേടി!

രമേശ് ചെന്നിത്തല 'വഴങ്ങി'; ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി സ്ഥാനം

രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായല്ല; അത് പിണറായി തുടങ്ങിയ മാതൃക

അടുത്ത ലേഖനം
Show comments