Webdunia - Bharat's app for daily news and videos

Install App

ഹര്‍ത്താലനുകൂലികള്‍ അഴിഞ്ഞാടിയത് കാണാതെ പ്രതിപക്ഷ നേതാവ്; ഹർത്താൽ ജനം ഏറ്റെടുത്തുവെന്ന് ചെന്നിത്തല

ഹർത്താൽ ജനം ഏറ്റെടുത്തുവെന്ന് ചെന്നിത്തല

Webdunia
തിങ്കള്‍, 16 ഒക്‌ടോബര്‍ 2017 (15:58 IST)
കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യുഡിഎഫ് നടത്തിയ ഹർത്താൽ വിജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമാധാനപരമായി നടന്ന ഹർത്താൽ ജനം ഏറ്റെടുത്തു. പൊലീസിനെ ഉപയോഗിച്ച് ഹര്‍ത്താല്‍ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഹർത്താൽ പൂർണവും സമാധാനപരവുമായിരുന്നു. ഒറ്റപ്പെട്ട അക്രമ സംഭവങ്ങളെ പെരുപ്പിച്ച് കാണിച്ച് ഹർത്താലിനെ താറടിച്ചു കാണിക്കാൻ നീക്കം നടക്കുന്നുണ്ട്. അനാവശ്യമായി പൊലീസിനെ വിന്യസിച്ച്  പ്രകോപനമുണ്ടാക്കാനാണ് സർക്കാർ ശ്രമിച്ചത്. വാഹനങ്ങൾ തടഞ്ഞത് അക്രമമാണെന്ന് ഊതിപ്പെരുപ്പിച്ച് കാണിക്കുകയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്ത് വികസനമില്ല, ഭരണ സ്തംഭനമാണ് നടക്കുന്നത്. ജിഎസ്ടി നയം മൂലം അനിയന്ത്രിത വിലകയറ്റമാണ് ഉണ്ടായിരിക്കുന്നത്. അതിനിടെയിലും പെട്രോള്‍ നികുതി ഒഴിവാക്കാന്‍ രണ്ടു സര്‍ക്കാരുകളും തയ്യാറാകുന്നില്ലെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.  

അതേസമയം, ഹർത്താലില്‍ കോൺഗ്രസ് പ്രവർത്തകർ വ്യാപകമായ അക്രമമാണ് നടത്തിയത്. സമരക്കാർ പലയിടത്തും സ്വകാര്യ വാഹനങ്ങൾ അടക്കമുള്ളവ തടഞ്ഞു. കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലെറിയുകയും ചെയ്തു. കടകളും മാളുകളും കൂട്ടമായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബലമായി അടപ്പിച്ചു. ചില ഇടങ്ങളില്‍ പ്രതിഷേധക്കാരെ പിരിച്ചു വിടാൻ പൊലീസിന് ലാത്തി വീശേണ്ടിവന്നു.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബ്രിക്‌സ് അമേരിക്കന്‍ വിരുദ്ധമെന്ന് ട്രംപ്; ബ്രിക്‌സിനോട് ചേര്‍ന്നുനില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് 10ശതമാനം അധിക തീരുവ പ്രഖ്യാപിക്കും

ടെക്‌സസിലെ വെള്ളപ്പൊക്കം: മരണപ്പെട്ട 82 പേരില്‍ 28 പേരും കുട്ടികള്‍

നാളെ ബസ് പണിമുടക്ക്, മറ്റന്നാള്‍ ദേശീയ പണിമുടക്ക്; ശ്രദ്ധിക്കുക

Kerala Weather News in Malayalam Live: ന്യൂനമര്‍ദ്ദവും ന്യൂനമര്‍ദ്ദപാത്തിയും; മഴയ്ക്കു നില്‍ക്കാന്‍ ഉദ്ദേശമില്ല

Kerala Rains: പുതിയ ന്യൂനമർദ്ദപാത്തി, സംസ്ഥാനത്ത് 5 ദിവസം കൂടെ മഴ തുടരും, മഴ അലർട്ടുകൾ ഇങ്ങനെ

അടുത്ത ലേഖനം
Show comments