Webdunia - Bharat's app for daily news and videos

Install App

മുഖം നോക്കാതെ നീതി നടപ്പാക്കുന്ന ഉദ്യോഗസ്ഥനായിരുന്നു സെൻകുമാർ, ഇടതുപക്ഷം നിയമിച്ച ഉദ്യോഗസ്ഥരെ യുഡിഎഫ് മറ്റിയിരുന്നില്ല; പാളിച്ചകൾ തിരുത്തി മുന്നോട്ട് പോകുമെന്ന് രമേശ് ചെന്നിത്തല

പൊലീസ് ഉദ്യോസ്ഥരെ മാറ്റാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെൻകുമാർ മികച്ച ഉദ്യോഗസ്ഥൻ ആണെന്നും ചെന്നിത്തല വ്യക്തമാക്കി. കോൺഗ്രസ് ഉപാദ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നടന്ന ചർച്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്ക

Webdunia
ചൊവ്വ, 31 മെയ് 2016 (12:05 IST)
പൊലീസ് ഉദ്യോസ്ഥരെ മാറ്റാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെൻകുമാർ മികച്ച ഉദ്യോഗസ്ഥൻ ആണെന്നും ചെന്നിത്തല വ്യക്തമാക്കി.  കോൺഗ്രസ് ഉപാദ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നടന്ന ചർച്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
കഴിഞ്ഞ എൽ ഡി എഫ് സർക്കാർ നിയമിച്ച ഡി ജി പി ജേക്കബ് പുന്നീസിനെ യു ഡി എഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ മാറ്റിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേരിടേണ്ടി വന്നത് കനത്ത തിരിച്ചടിയാണെന്നും 
അർഹിക്കുന്നവർക്ക് കൂടുതൽ പ്രാധാന്യം ന‌ൽകി കൂടുതൽ ആത്മവിശ്വാസത്തോടെ കോൺഗ്രസിനെ മുന്നോട്ട് കൊണ്ടുപോകുമെന്നും ചെന്നിത്തല പറഞ്ഞു.
 
തെരഞ്ഞെടുപ്പ് തോ‌ൽവിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്തു. പ്രതിപക്ഷ നേതാവെന്ന സ്ഥാനം തനിയ്ക്ക് നൽകിയതിൽ അദ്ദേഹത്തിനോട് നന്ദി അറിയിച്ചുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പ്രതിപക്ഷ നേതൃ സ്ഥാനം ലഭിച്ചതിന് ശേഷം രാഹുൽ ഗാന്ധിയുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. സോണിയ ഗാന്ധിയെ നാളെ നേരിൽ കാണുമെന്നും അദ്ദേഹം അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇമ്പോർട്ട് ടാക്സ് ചുമത്തിയാൽ തിരിച്ചും പണി തരും. പുതിയ നികുതി നയം പ്രഖ്യാപിച്ച് ട്രംപ്

ഇറക്കുമതി തീരുവ പ്രധാനവിഷയമാകും, ട്രംപിനെ കാണാൻ മോദി അമേരിക്കയിൽ: ഇലോൺ മസ്കുമായും കൂടിക്കാഴ്ച?

അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിച്ചു സര്‍ക്കാര്‍

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി; പ്രതിയെ പിടികൂടാന്‍ തെലങ്കാനയില്‍ പോകുമെന്ന് പോലീസ്

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി; കുടിയേറ്റ പ്രശ്‌നം ചര്‍ച്ച ചെയ്‌തേക്കും

അടുത്ത ലേഖനം
Show comments