Webdunia - Bharat's app for daily news and videos

Install App

വിവാഹ വാഗ്ദാനം നൽകി ബലാൽസംഗം ചെയ്തു; ബിനോയി കോടിയേരിക്കെതിരെ കേസ്

വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ബലാല്‍സംഗം ചെയ്‌തെന്നും, ആ ബന്ധത്തില്‍ 8 വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് ആരോപണം.

Webdunia
ചൊവ്വ, 18 ജൂണ്‍ 2019 (07:58 IST)
മുംബൈ സ്വദേശിനിയായ 33 കാരിയെ ബലാത്സംഗം ചെയ്തുവെന്ന് ബിനോയ് കോടിയേരിക്കെതിരെ മുംബൈയില്‍ കേസ്.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ ഓഷിവാര പൊലീസ് ജൂണ്‍ 13 ന് (വ്യാഴാഴ്ച) എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പ്രമുഖ ദിനപ്പത്രമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
 
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിനോയിക്കെതിരെ ഐപിസി 376, 376(2) ( ബലാല്‍സംഗം), 420 (വഞ്ചന), 504( മനപ്പൂര്‍വം അപമാനിക്കൽ‍), 506 (ഭീഷണി) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പരാതിയിന്മേല്‍ അന്വേഷണം ആരംഭിച്ചതായും, ഏറെ വര്‍ഷം പഴക്കമുള്ള കേസായതിനാല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും ഓഷിവാര പൊലീസ് സ്റ്റേഷന്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ശൈലേഷ് പസല്‍വാര്‍ പറഞ്ഞു. 
 
വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ബലാല്‍സംഗം ചെയ്‌തെന്നും, ആ ബന്ധത്തില്‍ 8 വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് ആരോപണം.2009 മുതല്‍ 2018 വരെ ബിനോയി പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ദുബായിയില്‍ ഡാന്‍സ് ബാറില്‍ യുവതി ജോലി ചെയ്യുമ്പോള്‍ ബിനോയ് അവിടെ സ്ഥിരം സന്ദര്‍ശകനായിരുന്നു. അവിടെ വെച്ചാണ് യുവതി ബിനോയിയെ പരിചയപ്പെടുന്നതെന്ന് പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു.
 
ജോലി ഉപേക്ഷിച്ചാല്‍ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു. 2009 നവംബറില്‍ ഗര്‍ഭിണിയായി. തുടര്‍ന്ന് മുംബൈയിലേക്ക് തിരിച്ചു. 2010 ഫെബ്രുവരിയില്‍ അന്ദേരി വെസ്റ്റില്‍ ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് തന്നെ അവിടേക്ക് മാറ്റി. ഇതിനിടെ ബിനോയി പതിവായി ദുബായില്‍ നിന്നും വന്നുപോയിരുന്നു. എല്ലാ മാസവും പണവും അയച്ചിരുന്നു.
 
2015 ല്‍ ബിസിനസ് മോശമാണെന്നും ഇനി പണം നല്‍കുക പ്രയാസമാണെന്നും  അറിയിച്ചു. പിന്നീട് വിളിച്ചപ്പോൾ മുതൽ ഒഴിഞ്ഞുമാറാന്‍ തുടങ്ങി. 2018 ലാണ് ബിനോയി വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും അറിയുന്നത്. ഇക്കാര്യം ചോദിച്ചപ്പോള്‍ ആദ്യം കൃത്യമായ മറുപടിയില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങി. ഫോണ്‍ എടുക്കാതെയായി എന്നും എഫ്‌ഐആറില്‍ പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

India- Pakistan Updates:ലാഹോറിലും ഇസ്ലാമാബാദിലും ഇന്ത്യയുടെ തിരിച്ചടി, സേനാ മേധാവിമാരെ കണ്ട് രാജ് നാഥ് സിംഗ്, യുഎസും ഇടപെടുന്നു

യുദ്ധത്തിലേക്ക് നീങ്ങിയാൽ പാകിസ്ഥാൻ താങ്ങില്ല, SCALP, HAMMER, BRAHMOS അടക്കം ഇന്ത്യയ്ക്കുള്ളത് ക്രൂയിസ് മിസൈലുകളുടെ ശേഖരം

Pakistan Attack : ലക്ഷ്യമിട്ടത് 4 സംസ്ഥാനങ്ങളിലെ 12 നഗരങ്ങൾ, അതിർത്തി പ്രദേശങ്ങളിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ച് ഇന്ത്യ, ശക്തമായി തിരിച്ചടിക്കും

രാജ്യത്ത് ചാവേറാക്രമണത്തിന് സാധ്യത, കശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത

Breaking News: ആഗോള കത്തോലിക്കാസഭയ്ക്ക് പുതിയ തലവന്‍; സിസ്റ്റെയ്ന്‍ ചാപ്പലിലെ ചിമ്മിനിയില്‍ വെളുത്ത പുക

അടുത്ത ലേഖനം
Show comments