Webdunia - Bharat's app for daily news and videos

Install App

ഹോട്ടലിൽ ജോലിക്കു നിർത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ

Webdunia
ബുധന്‍, 19 ഒക്‌ടോബര്‍ 2022 (17:26 IST)
കിളിമാനൂർ: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ഹോട്ടലിൽ ജോലിക്കു നിർത്തി ലൈംഗികമായി പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ മുളയ്ക്കാലത്തുകാവ് ചരുവിള പുത്തൻവീട്ടിൽ ശ്രീഹരി എന്ന 26 കാരനെയാണ്‌ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഭാര്യയും കുട്ടിയും ഉള്ള ആളാണെന്നു പോലീസ് പറഞ്ഞു.
 
ഇയാൾക്ക് ഏറെനാളായി പെൺകുട്ടിയുടെ വീടുമായി അടുപ്പമുണ്ടായിരുന്നു. ഇതിനിടെ ഇയാളുടെ വിവാഹവും കഴിഞ്ഞു. എന്നാൽ ഭാര്യയുമായി പിണക്കത്തിലായപ്പോഴാണ് ഇയാൾ പെൺകുട്ടിയെ ചടയമംഗലത്തെ ഹോട്ടലുകളിൽ ജോലിക്കു നിർത്തിയത്. ഇതിനിടെ ഇയാൾ അവിടെ തന്നെ വീട് വാടകയ്‌ക്കയ്‌ക്കെടുത്തു പെൺകുട്ടിക്കൊപ്പം താമസവും തുടങ്ങി.
 
ഇയാൾ പെൺകുട്ടിയെ വീട്ടിൽ വച്ചും ലോഡ്ജുകളിൽ വച്ചും പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി. ഇതിനിടെ പെൺകുട്ടിയെ കാണാനില്ല എന്ന അമ്മൂമ്മയുടെ പരാതിയിൽ നഗരൂർ പോലീസ് അന്വേഷണം ആരംഭിച്ചു. നഗരൂർ എസ്.ഐ.സജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.  
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

ഹരിയാനയില്‍ ബസിന് തീപിടിച്ച് എട്ടുപേര്‍ വെന്തുമരിച്ചു

Updated Rain Alert: കേരളത്തില്‍ അതിതീവ്ര മഴയ്ക്കു സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

അടുത്ത ലേഖനം
Show comments