Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉപദ്രവിച്ചത് മുനീറല്ലെന്ന് കുട്ടി, അതെയെന്ന് പൊലീസ്: മുനീറിനെ വിട്ടയച്ചു

ഉപദ്രവിച്ചത് മുനീറല്ലെന്ന് കുട്ടി, അതെയെന്ന് പൊലീസ്: മുനീറിനെ വിട്ടയച്ചു
കോഴിക്കോട് , വെള്ളി, 14 നവം‌ബര്‍ 2014 (17:36 IST)
നാദാപുരത്തിനടുത്ത് എല്‍കെജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത സ്കൂള്‍ ബസ് ക്ളീനറെ നാദാപുരം പൊലീസ് വിട്ടയച്ചു. കണ്ണൂര്‍ സ്വദേശിയായ മുനീറിനെയാണ് പൊലീസ് വിട്ടയച്ചത്.

മുനീറിനെ പൊലീസ് കസ്‌റ്റഡിയില്‍ എടുത്ത നിമിഷം മുതല്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ ഉണ്ടായി. തന്നെ ഉപദ്രവിച്ചത് മുനീര്‍ അല്ലെന്ന് കുട്ടി പറഞ്ഞതാണ് സംഭവം വിവാദമാക്കിയത്. എന്നാല്‍ മുതിര്‍ന്ന വിദ്യാര്‍ഥികളല്ല മുനീര്‍ തന്നെയാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് ആരോപിക്കുകയും ചെയ്തു.

ഉന്നതരുടെ മക്കളായ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ഡമ്മി പ്രതിയെ ഇറക്കിയിരിക്കുകയാണെന്ന് കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും ആരോപിച്ചതോടെ. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ച് നാദാപുരം ഡിവൈഎസ്പിയുടെയും സിഐയുടെയും ഓഫീസുകള്‍ ഉപരോധിക്കുകയായിരുന്നു. എന്നാല്‍ കേസില്‍ യാതൊരു അട്ടിമറിയും നടന്നിട്ടില്ലെന്ന് നാദാപുരം ഡിവൈഎസ്പി പറഞ്ഞു.

സ്കൂള്‍ ബസിലെ ക്ലീനറായ കണ്ണൂര്‍ സ്വദേശി മുനീര്‍ നാലര വയസ്സുള്ള പെണ്‍കുട്ടിയെ മിഠായി നല്‍കി പാചകക്കാരന്റെ മുറിയില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടി നിലവിളിച്ചതിനാല്‍ ഇയാള്‍ ഭയന്ന് ഓടിപ്പോവുകയായിരുന്നുവെന്നും പൊലീസ് പറയുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

Share this Story:

Follow Webdunia malayalam