Webdunia - Bharat's app for daily news and videos

Install App

സെര്‍വര്‍ തകരാര്‍: റേഷന്‍ കടകള്‍ ഇന്നും നാളെയും തുറക്കില്ല

ഏപ്രില്‍ 29, മേയ് 2, 3 തിയതികളില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തനത്തിന് സമയക്രമം തീരുമാനിച്ചിട്ടുണ്ട്

Webdunia
വ്യാഴം, 27 ഏപ്രില്‍ 2023 (10:49 IST)
ഇ-പോസ് മെഷീന്‍ സെര്‍വര്‍ തകരാര്‍ പരിഹരിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്നും നാളെയും കൂടി അടഞ്ഞു കിടക്കും. സെര്‍വര്‍ തകരാര്‍ പരിഹരിക്കാന്‍ വെള്ളിയാഴ്ച വരെയാണ് ഹൈദരബാദ് എന്‍ഐസി സമയം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസത്തെ റേഷന്‍ വിഹിതം ഉപഭോക്താക്കള്‍ക്ക് മേയ് അഞ്ച് വരെ വാങ്ങാമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. 
 
ഏപ്രില്‍ 29, മേയ് 2, 3 തിയതികളില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തനത്തിന് സമയക്രമം തീരുമാനിച്ചിട്ടുണ്ട്. മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ ഈ ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ ഒരു മണി വരെ പ്രവര്‍ത്തിക്കുന്നതാണ്. 
 
എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ ഏപ്രില്‍ 29, മേയ് 2, 3 തിയതികളില്‍ ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതല്‍ ഏഴ് മണി വരെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. മേയ് ആറ് മുതല്‍ മേയ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകൾ നയിക്കുന്ന പെൺവാണിഭ സംഘം പിടിയിൽ

ഇസ്രായേൽ പിന്നോട്ടില്ല, വടക്കൻ അതിർത്തിയിൽ നിന്നും ഒഴിപ്പിച്ചവരെ തിരിച്ചെത്തിക്കുമെന്ന് നെതന്യാഹു, ഹിസ്ബുള്ളക്കെതിരെ പോരാട്ടം തുടരും

'എന്ന് സ്വന്തം റീന' മൂന്നാം ക്ലാസ് പാഠപുസ്തകത്തിലെ അഹമ്മദിനു എഴുതിയ കത്ത് വിവാദത്തില്‍; ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതെന്ന് വിദ്യാര്‍ഥിയുടെ പിതാവ്

ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി, ഇന്‍ഫോസിസ് സ്ഥാപകന്റെ പരാമര്‍ശം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ഫുഡ് ഡെലിവറി വൈകിയതിന് പിന്നാലെ ഉപഭോക്താവിന്റെ ശകാരം: 19കാരന്‍ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തു

അടുത്ത ലേഖനം
Show comments