കേരളം അതിജീവിക്കുന്നു: ആശ്വാസമായി പുനെയിലെ ഫലം; സംശയിക്കപ്പെട്ട ആറുപേർക്കും നിപയില്ല

ആറുപേരുടെ രക്തസാമ്പിളാണ് പൂനൈയില്‍ അയച്ചത്.

Webdunia
വ്യാഴം, 6 ജൂണ്‍ 2019 (11:14 IST)
സംസ്ഥാനത്ത് ഐസൊലേഷന്‍ വാര്‍ഡില്‍ ചികില്‍സിയില്‍ കഴിയുന്ന ആറുപേര്‍ക്കും നിപ്പയില്ലെന്ന് റിപ്പോര്‍ട്ട്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലത്തില്‍ ഇത് തെളിഞ്ഞതായാണ് സുചന. നിപ്പ ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന യുവാവുമായി ബന്ധപ്പെട്ടതായി സംശയിക്കുന്നവര്‍ക്കാണ് പനി ബാധിച്ചതിനെ തുടര്‍ന്ന് ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്.
 
ഏഴ് പേരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ ചികില്‍സയില്‍ കഴിയുന്നത്. ആറുപേരുടെ രക്തസാമ്പിളാണ് പൂനൈയില്‍ അയച്ചത്. ഇവരില്‍ നിപ്പ വൈറസ് ബാധിച്ചിട്ടില്ലെന്നാണ് സ്ഥിരീകരിച്ചത്. നിപ്പ ബാധിച്ച വിദ്യാര്‍ത്ഥിയെ ചികില്‍സിച്ച  മൂന്ന്‌ നഴ്‌സുമാരുള്‍പ്പെടെയുള്ളവരെയാ്ണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.
 
നിപ ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. നിപ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. യുവാവ് ആഹാരം കഴിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി ആരോഗ്യ വകുപ്പ് പുറത്തുവിട്ട ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു.
 
വിദ്യാര്‍ത്ഥിയോട്  അടുത്തിടപെട്ട രണ്ട് പേരും രണ്ട് നേഴ്സുമാരും അടക്കം ആറ് പേരാണ് ഐസൊലേഷൻ വാര്‍ഡിൽ കഴിയുന്നത്. ഇവരുടെ സാമ്പിളുകള്‍ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായി കെഎസ്ആര്‍ടിസി

നവംബര്‍ 1 മുതല്‍ എസ്ബിഐ കാര്‍ഡിന് വരുന്ന മാറ്റങ്ങള്‍ ഇവയാണ്

മലയാളികൾക്ക് അഭിമാനിക്കാം, രാജ്യത്ത് സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി

വണ്ടര്‍ല കൊച്ചിയില്‍ 'ലോകാ ലാന്‍ഡ്' ഹാലോവീന്‍ ആഘോഷം

40 മിനിറ്റിൽ എല്ലാം മാറ്റിമറിച്ച് ട്രംപ്, ചൈനയ്ക്കുള്ള തീരുവ 47 ശതമാനമാക്കി, അമേരിക്ക സുഹൃത്തെന്ന് ഷി ജിൻപിങ്

അടുത്ത ലേഖനം
Show comments