'നന്ദി ടീച്ചർ'; ദീപാ നിശാന്തിനെ ട്രോളി രമ്യ ഹരിദാസ്

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രമ്യയുടെ പരിഹാസം.

Webdunia
ശനി, 25 മെയ് 2019 (12:34 IST)
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നുള്ള വിജയത്തിന് പിന്നാലെ ദീപാ നിശാന്തിനെ ട്രോളി നിയുക്ത എംപി രമ്യ ഹരിദാസ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രമ്യയുടെ പരിഹാസം.
 
നന്ദി ടീച്ചര്‍ എന്നാണ് ദീപയുടെ ചിത്രം സഹിതം രമ്യ ഹരിദാസിന് വോട്ട് തേടി ആരംഭിച്ച ഫേസ്ബുക്ക് പേജില്‍ പറയുന്നത്. തെരഞ്ഞെടുപ്പ് പ്രചരണം നടക്കുമ്പോള്‍ ദീപ നിശാന്ത് രമ്യയ്ക്ക് നേരെ നടത്തിയ വിമര്‍ശനം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ദീപയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും വലിയ തോതിലുള്ള വിമര്‍ശനമാണ് ഉയര്‍ന്നത്.
 
രാഷ്ട്രീയം പറയേണ്ടിടത്ത് പാട്ടുപാടിയാല്‍ പോര, ശരിയായ രാഷ്ട്രീയം പറയണമെന്നായിരുന്നു ദീപ രമ്യയോട് പറഞ്ഞത്. തുടര്‍ന്ന് വ്യാപകമായി തന്നെ ദീപയ്‌ക്കെതിരെയും രമ്യയ്ക്ക് അനുകൂലമായും ക്യാമ്പെയ്ന്‍ നടന്നു. ഒടുവില്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പി കെ ബിജുവിനെതിരെ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ അട്ടിമറി ജയവും രമ്യ നേടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗണപതി ഭഗവാനെക്കുറിച്ചുള്ള എലോണ്‍ മസ്‌കിന്റെ പോസ്റ്റ് വൈറലാകുന്നു, ഇന്റര്‍നെറ്റിനെ അമ്പരപ്പിച്ച് ഗ്രോക്ക് എഐയുടെ വിവരണം

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

പാകിസ്ഥാൻ കോടതിക്ക് മുൻപിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അടുത്ത ലേഖനം
Show comments